ഭൂരിപക്ഷ മതവുമായി ദേശീയതയെ സമീകരിക്കുന്ന ഹിന്ദുത്വത്തിനെതരെ പ്രത്യയശാസ്ത്രരംഗത്ത് ശക്തമായ സമരം ഇടതുപക്ഷം നടത്തേണ്ടതുണ്ട്. കേരളത്തിന്റെ മതനിരപേക്ഷ പാരമ്പര്യത്തിന് ഭീഷണിയാകന്ന സംഘപരിവാറിന്റെ നിയമസഭാ രാഷ്ട്രീയത്തിലേക്കുള്ള കടന്നുവരവിനെയും സ്വാധീനത്തെയും അതര്‍ഹിക്കുന്ന ഗൗരവത്തോടുകൂടിതന്നെ പ്രതിരോധിക്കേണ്ടതുണ്ട്. അതിന് ഇടതുപക്ഷ പ്രസ്ഥാനം രാഷ്ട്രീയരംഗത്തെന്നപോലെ പ്രത്യയശാസ്ത്രരംഗത്തും സമരം ശക്തമാക്കേണ്ടതുണ്ട്.


ktk-1

quote-mark

ക്ഷേമപദ്ധതികളും സാമൂഹ്യസുരക്ഷാപദ്ധതികളും പൊതുവിതരണവും ശക്തിപ്പെടുത്തണം. ആരോഗ്യവിദ്യാഭ്യാസമേഖലയിലെ സാമൂഹ്യ നിയന്ത്രണവും ഗുണനിലവാരം ഉയര്‍ത്തലും വളരെ പ്രധാനമാണ്. ആദിവാസി ദളിത് വിഭാഗങ്ങളുടെ ഭൂമിയും, പാര്‍പ്പിടം തുടങ്ങിയ പ്രശ്‌നങ്ങള്‍ക്ക് അടിയന്തിര പരിഹാരം ഉണ്ടാക്കണം. സ്വന്തമായി ഭൂമിയും കൃഷിചെയ്യുന്നതിനുമുള്ള സൗകര്യങ്ങളും ഉറപ്പുവരുത്തണം.

K.T-KUNHIKANNAN| ഒപ്പീനിയന്‍: കെ.ടി.കുഞ്ഞിക്കണ്ണന്‍ |


14-ാം കേരള നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷ ജനാധിപത്യമുന്നണി വ്യക്തമായ ഭൂരിപക്ഷത്തോടെ അധികാരത്തിലെത്തിയിരിക്കുകയാണ്. 140 സീറ്റില്‍ 91 സീറ്റും എല്‍.ഡി.എഫിന് നേടാനായി. മൊത്തം പോള്‍ ചെയ്ത 2.02 കോടി വോട്ടില്‍ 43.44% വോട്ടും ഇടതുപക്ഷത്തിന് ലഭിച്ചു. യു.ഡി.എഫിന് 47 സീറ്റും പോള്‍ ചെയ്ത വോട്ടിന്റെ 37.66% വോട്ടും മാത്രമാണ് ലഭിച്ചത്.

അങ്ങേയറ്റം അധാര്‍മ്മികവും അശ്ലീലകരവും അഴിമതിഗ്രസ്തവുമായ ഉമ്മന്‍ചാണ്ടി സര്‍ക്കാരില്‍ നിന്ന് കേരള ജനതയെ മോചിപ്പിക്കാനുള്ള വിവേകപൂര്‍വ്വമായ ഇടപെടലാണ് സമ്മതിദാനാവകാശം ഉപയോഗിച്ച് കേരള ജനത പ്രകടിപ്പിച്ചത്. ദേശീയതലത്തില്‍ സംഘപരിവാര്‍ ഉയര്‍ത്തുന്ന ഫാസിസ്റ്റ് ഭീഷണിയെ പ്രതിരോധിക്കാന്‍ ഇടതുപക്ഷ പ്രസ്ഥാനത്തെ ശക്തിപ്പെടുത്തേണ്ടതുണ്ടെന്ന കേരളീയരുടെ രാഷ്ട്രീയബോധവും ഈ തെരഞ്ഞെടുപ്പ് വിധിയെ നിര്‍ണായകമായി സ്വാധീനിച്ചിട്ടുണ്ട്.

സംഘപരിവാറിന്റെ അസഹിഷ്ണുതയുടെയും അക്രമോത്സുകതയുടെയും ഇരകളായി വേട്ടയാടപ്പെടുന്ന എല്ലാ വിഭാഗം ജനങ്ങളുടെയും പിന്തുണ ഇടതുപക്ഷത്തിന് ലഭിച്ചിട്ടുണ്ട്. പ്രതേ്യകിച്ച് ന്യൂനപക്ഷവിഭാഗങ്ങള്‍ ഇടതുപക്ഷത്തെ സംസ്ഥാനത്തിന്റെ എല്ലാ ഭാഗങ്ങളിലും പിന്തുണച്ചതായി കാണാം.  മുസ്‌ലീംലീഗിന്റെ പൊന്നാപുരം കോട്ടയെന്ന് വിശേഷിപ്പിക്കാവുന്ന മലപ്പുറം ജില്ലയിലെ ഒട്ടുമിക്ക മണ്ഡലങ്ങളിലും ഇടതുപക്ഷത്തിന് മുസ്‌ലീം ന്യൂനപക്ഷവിഭാഗത്തിന്റെ വോട്ട് ലഭിച്ചിട്ടുണ്ട്.


എന്നാല്‍ 14-ാം നിയമസഭയില്‍ ബി.ജെ.പിക്ക് അക്കൗണ്ട് തുറക്കാന്‍ കഴിഞ്ഞൂവെന്നത് മതനിരപേക്ഷ ജനാധിപത്യശക്തികളെ സംബന്ധിച്ചിടത്തോളം ഉത്കണ്ഠാകുലമായ ഒരു താക്കീതാണ്. മതനിരപേക്ഷശക്തികളുടെ യോജിച്ച ഇടപെടലുകള്‍ ആവശ്യപ്പെടുന്ന ഒരു ചരിത്രസന്ധിയിലാണ് നാം.


ldf-celebration

5 വര്‍ഷക്കാലത്തെ ദുര്‍ഭരണവും ദുരധികാരവും സൃഷ്ടിച്ച വികസനപ്രതിസന്ധിയില്‍ നിന്നും കേരളത്തെ രക്ഷിക്കാന്‍ ഇടതുപക്ഷത്തിനുമാത്രമെ കഴിയൂവെന്ന തിരിച്ചറിവും ജനവിധിയെ നിര്‍ണ്ണയിച്ച പ്രധാനഘടകമാണ്. വര്‍ഗീയഫാസിസത്തിനും നവലിബറല്‍ നയങ്ങള്‍ക്കും എതിരെ വിട്ടുവീഴ്ചയില്ലാതെ പോരാടുന്ന രാഷ്ട്രീയപ്രസ്ഥാനം ഇടതുപക്ഷമാണെന്ന മലയാളിയുടെ രാഷ്ട്രീയബോധത്തിന്റെ അസന്ദിഗ്ധമായ പ്രഖ്യാപനവും ഈ വിധിയില്‍ ഉള്ളടങ്ങിയിട്ടുണ്ട്.

എന്നാല്‍ 14-ാം നിയമസഭയില്‍ ബി.ജെ.പിക്ക് അക്കൗണ്ട് തുറക്കാന്‍ കഴിഞ്ഞൂവെന്നത് മതനിരപേക്ഷ ജനാധിപത്യശക്തികളെ സംബന്ധിച്ചിടത്തോളം ഉത്കണ്ഠാകുലമായ ഒരു താക്കീതാണ്. മതനിരപേക്ഷശക്തികളുടെ യോജിച്ച ഇടപെടലുകള്‍ ആവശ്യപ്പെടുന്ന ഒരു ചരിത്രസന്ധിയിലാണ് നാം.

രാഷ്ട്രീയമായി കോണ്‍ഗ്രസിന്റെയും യു.ഡി.എഫിന്റെയും സഹായത്തോടെയാണ് ബി.ജെ.പിക്ക് നേമത്ത് വിജയിക്കാന്‍ കഴിഞ്ഞെതന്ന് കാണാം. യു.ഡി.എഫ് സ്ഥാനാര്‍ത്ഥി അവിടെ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടുവല്ലോ. അദ്ദേഹത്തിന് 13,860 വോട്ട് മാത്രമാണ് കിട്ടിയത്. ബി.ജെ.പി സ്ഥാനാര്‍ത്ഥിയിലേക്ക് യു.ഡി.എഫിന്റെ വോട്ടുകള്‍ ഒഴുകിചെല്ലുകയായിരുന്നു നേമത്ത്.

2014-ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ യു.ഡി.എഫിന് 32,639 വോട്ട് ലഭിച്ചു. 2015-ലെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പില്‍ യു.ഡി.എഫിന് 33,100 വോട്ടുകള്‍ ലഭിച്ചിരുന്നു. എന്നാല്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് യു.ഡി.എഫ് വോട്ടുകള്‍ കൂട്ടത്തോടെ ബി.ജെ.പിക്ക് മറിച്ചതോടെയാണ് ബി.ജെ.പി സ്ഥാനാര്‍ത്ഥിക്ക് വിജയിക്കാനായത്.

അടുത്ത പേജില്‍ തുടരുന്നു