എഡിറ്റര്‍
എഡിറ്റര്‍
പെട്രോള്‍ വില എന്തായാലും അന്‍പതു രൂപയില്‍ താഴെ കൊണ്ടു വരാം;കാല്‍ക്കാശിനു കൊള്ളാത്തവരുടെ ഗീര്‍വാണം ആരു ചെവിക്കൊള്ളാനെന്നും കെ സുരേന്ദ്രന്‍
എഡിറ്റര്‍
Saturday 23rd September 2017 11:34pm

മഞ്ചേശ്വരം: പെട്രോളിയം വിലയെ കുറിച്ച് നടക്കുന്നത് പ്രചാരവേലകളാണെന്നും ഇന്ത്യാ ഗവണ്‍മെന്റെ് വിചാരിച്ചാല്‍ പെട്രോള്‍ വില എന്തായാലും അന്‍പതു രൂപയില്‍ താഴെ കൊണ്ടു വരാമെന്നും ബി.ജെ.പി നേതാവ് കെ സുരേന്ദ്രന്‍.ഏതാനും മാസങ്ങളായി സുഡാപ്പികളും കമ്മികളും കൊമ്മികളും അവരെ പിന്തുണക്കുന്ന ചില മാധ്യമ ശിഖണ്ഡികളും പെട്രോളിയം വിലയെ സംബന്ധിച്ച് ഒരുപാട് പ്രചാരവേല നടത്തുകയാണെന്നും അദ്ദേഹം തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ ആരോപിച്ചു.

ഇതിന് ഇതുവരെ മറുപടി പറയാതിരുന്നത് ഇത്തരം അപവാദപ്രചാരണങ്ങളെ അവഗണിക്കുന്നതാണ് നല്ലത് എന്ന് കരുതിയാണ്. എന്നാല്‍ തന്റെ ഏതു പോസ്ടിനും താഴെ വന്ന് ഇതു തന്നെ ചോദിക്കുന്ന ഇത്തരക്കാരുടെ ഉദ്ദേശം അറിഞ്ഞുകൊണ്ടു തന്നെ പറയട്ടെ അന്‍പതു രൂപയില്‍ താഴെ ഇന്ത്യാഗവണ്മെന്റിനു പെട്രോളും ഡീസലും വില്‍ക്കാന്‍ കഴിയും. അദ്ദേഹം പറഞ്ഞു.


Also Read    മോദി വെറും കോമാളി വേഷക്കാരന്‍; മോദിയെ പ്രഗത്ഭനായി ചിത്രീകരിക്കാന്‍ ശ്രമമെന്നും എം.കെ മുനീര്‍


അതിനായി ഒന്നുകില്‍ സംസ്ഥാനം ഈടാക്കുന്ന അധിക നികുതി കുറക്കുകയോ പെട്രോളിയം ഉല്‍പ്പന്നങ്ങളെ ജി. എസ്. ടി യുടെ പരിധിയില്‍ കൊണ്ടുവരാന്‍ അനുവദിക്കണം. 2010 ല്‍ കോണ്‍ഗ്രസ്സ് സര്‍ക്കാരാണ് പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ വില നിയന്ത്രണാധികാരം എടുത്തു കളഞ്ഞത്. കഴിഞ്ഞ ഒന്നര വര്‍ഷത്തിനിടയില്‍ ഒരിക്കല്‍പോലും മോദി സര്‍ക്കാര്‍ കേന്ദ്രനികുതി കൂട്ടിയിട്ടുമില്ല. സുരേന്ദ്രന്‍ പറയുന്നു.

കള്ളും പെട്രോളും ലോട്ടറിയും ഇല്ലെങ്കില്‍ എന്നേ പൂട്ടിപ്പോകുമായിരുന്നു കേരളത്തിന്റെ ഖജനാവ്. കാല്‍ക്കാശിനു കൊള്ളാത്തവരുടെ ഗീര്‍വാണം ആരു ചെവിക്കൊള്ളാന്‍. എന്നു പരിഹസിച്ചു കൊണ്ടാണ്

Advertisement