എഡിറ്റര്‍
എഡിറ്റര്‍
‘അരിയെത്രയെന്ന് ചോദ്യം പയറഞ്ഞാഴിയെന്ന് സുരേന്ദ്രന്‍’; ഫേസ്ബുക്കിലെ വ്യാജഫോട്ടോ പ്രചരണത്തെക്കുറിച്ചുള്ള ചോദ്യത്തിന് ഉത്തരം നല്‍കാതെ കെ. സുരേന്ദ്രന്‍
എഡിറ്റര്‍
Tuesday 30th May 2017 4:54pm

 

കൊച്ചി: കന്നുകാലി കശാപ്പ് നിരോധനവുമായ് ബന്ധപ്പെട്ട ചര്‍ച്ചകളേക്കാള്‍ സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞ് നില്‍ക്കുന്നത് ബി.ജെ.പി നേതാവ് കെ സുരേന്ദ്രന്റെ വ്യാജ ചിത്രപ്രചരണവും അത് പൊളിച്ചടുക്കിയ സോഷ്യല്‍ മീഡിയയുടെ വാര്‍ത്തകളുമാണ്. എന്നാല്‍ താന്‍ പ്രചരിപ്പിച്ച ചിത്രത്തെക്കുറിച്ചുള്ള വ്യക്തമായ മറുപടി നല്‍കാന്‍ സുരേന്ദ്രന് ഇതുവരെ കഴിഞ്ഞിട്ടില്ല.


Also read ‘അങ്ങനെ സുരേന്ദ്രന്‍ വിക്കിയില്‍ ഉള്ളി സുരയായി’; വിക്കിപീഡീയ പേജില്‍ ബി.ജെ.പി നേതാവിന്റെ പേരിനൊപ്പം ഉള്ളിസുര എന്നു തിരുത്തല്‍


‘വിശ്വാസികളുടെ വികാരം വൃണപ്പെടുമെന്ന് നിങ്ങള്‍ പറയുന്ന അത്തരം ചിത്രം നിങ്ങള്‍ പ്രചരിപ്പിക്കുമ്പോള്‍ ആ വിശ്വാസികളോട് നിങ്ങള്‍ ഇത് പ്രചരിപ്പിക്കുന്നതിലൂടെ ഉദ്ദേശിക്കുന്നതെന്താണെന്ന്’ ചോദിക്കുമ്പോള്‍ കണ്ണൂരിലെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരെ നേതൃത്വം സ്വീകരിച്ച നടപടിയെക്കുറിച്ചായിരുന്നു സുരേന്ദ്രന്റെ മറുപടി.

‘കേരളത്തെക്കുറിച്ച് ഇത്രയും തെറ്റിദ്ധാരണ പരത്തുന്ന ചിത്രം താങ്കളുടെ പോസ്റ്റില്‍ ചേര്‍ക്കുന്നത് അറിഞ്ഞു കൊണ്ടാണെന്നു പറയുമ്പോള്‍ ജനങ്ങള്‍ അത് എങ്ങിനെയെടുക്കുമെന്ന’ ചോദ്യത്തിന് അവതാരക ദുരുദേശത്തെയോടെയാണ് ചോദ്യങ്ങള്‍ ചോദിക്കുന്നതെന്നും തന്റെ മുന്‍ പോസ്റ്റുകളിലും ഇങ്ങിനെയാണെന്നൊക്കെയാണ് സുരേന്ദ്രന്റെ മറുപടി.


Dont miss ‘കേരളം ഇന്ത്യയിലെ ഏറ്റവും അപകടകരമായ സംസ്ഥാനം’: ബി.ബി.സിയുടെ പേരിലുള്ള വ്യാജന്‍ നടത്തുന്ന പ്രചരണം തുറന്നുകാട്ടി സോഷ്യല്‍ മീഡിയ


ഉത്തര്‍പ്രദേശില്‍ നിന്നുള്ള ചിത്രത്തെ വ്യജമായി പ്രചിപ്പിച്ചിരിക്കുന്നതെന്തിനെന്ന ചോദ്യം ആവര്‍ത്തിച്ച് കൊണ്ടിരിക്കുമ്പോഴും അതിന് വ്യക്തമായ മറുപടി നല്‍കാന്‍ സുരേന്ദ്രനു കഴിയുന്നില്ല. പിന്നീട് വിഷയത്തില്‍ നിന്ന് മാറി പോകാനാണ് സുരേന്ദ്രന്‍ ശ്രമിക്കുന്നത്.

വീഡിയോ കാണാം:

 

Advertisement