എഡിറ്റര്‍
എഡിറ്റര്‍
നെഹ്‌റു കോളേജ് അധികൃതര്‍ക്കു വേണ്ടി പരാതിക്കാരുമായി കെ.സുധാകരന്റെ നേതൃത്വത്തില്‍ രഹസ്യ ചര്‍ച്ച; ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ സുധാകരനെ തടഞ്ഞു വെച്ചു
എഡിറ്റര്‍
Tuesday 4th July 2017 10:57pm

പാലക്കാട്: കോണ്‍ഗ്രസ് നേതാവ് കെ സുധാകരന്‍ നെഹ്റു കോളെജ് അധികൃകരുമായി രഹസ്യ ചര്‍ച്ച നടത്തി. പരാതിക്കാരനായ വിദ്യാര്‍ത്ഥിയായ ഷമീര്‍ ഷൗക്കത്തലിയെ മര്‍ദ്ദിച്ചെന്ന കൃഷ്ണദാസിനെതിരായ പരാതി ഒത്തുതീര്‍ക്കാനാണ് സുധാകരന്‍ രഹസ്യചര്‍ച്ച നടത്തിയത്. സംഭവത്തിന് പിന്നാലെ ചെര്‍പ്പുളശ്ശേരിയില്‍ രഹസ്യയോഗം നടക്കുന്ന വീട് വളഞ്ഞ് ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍. വീട്ടില്‍ നിന്നും പുറത്തിറങ്ങിയ കെ സുധാകരനെ അമ്പതോളം വരുന്ന ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ തടഞ്ഞുവെച്ചു. രണ്ട് മണിക്കൂറോളം പ്രതിഷേധക്കാര്‍ തടഞ്ഞുവെച്ച സുധാകരനെ പൊലീസ് എത്തിയാണ് മോചിപ്പിച്ചത്.

താന്‍ മാധ്യസ്ഥ ചര്‍ച്ചയ്ക്ക് വേണ്ടി തന്നെയാണ് എത്തിയതെന്നാണ് സുധാകരന്‍ പറയുന്നത്. ‘അവരുടെ പ്രശ്നങ്ങള്‍ തീര്‍ക്കാന്‍ തയ്യാറാണെന്ന് പറഞ്ഞപ്പോള്‍ അവര്‍ എന്നെ മധ്യസ്ഥനാക്കി. ആ ചര്‍ച്ച കഴിഞ്ഞു. രണ്ട് ആളുകളും ആവശ്യപ്പെട്ടാല്‍ മധ്യസ്ഥനാകുന്നതില്‍ ഒരു തെറ്റുമില്ല. എനിക്ക് എന്റേതായ ആശയം അതിലുണ്ട്.’ സുധാകരന്‍ പറഞ്ഞു.

ന്യായമെന്ന് തോന്നുന്ന വസ്തുതയക്ക് മുമ്പില്‍ താന്‍ എപ്പോഴും നില്‍ക്കും. അതിന് ആരുടെയും പിന്തുണ വേണ്ടെന്നും അദ്ദേഹം പറഞ്ഞു.

Advertisement