എഡിറ്റര്‍
എഡിറ്റര്‍
കോണ്‍ഗ്രസ്സിനെ കുടിച്ച വെള്ളത്തില്‍ പോലും വിശ്വസിക്കരുതെന്ന് കെ. കെ. രമേേയാട് ഞങ്ങള്‍ അന്നേ പറഞ്ഞതാണ്: കെ. സുരേന്ദ്രന്‍
എഡിറ്റര്‍
Friday 24th March 2017 11:05am

കോഴിക്കോട്: ടി.പി ചന്ദ്രശേഖരന്റെ കൊലപാതകത്തിന് ഉത്തരവാദികളായ ഉന്നത സി.പി.ഐ.എം നേതാക്കള്‍ രക്ഷപ്പെട്ടുപോയത് കോണ്‍ഗ്രസ്സ് സഹായിച്ചതുകൊണ്ടു മാത്രമാണെന്ന് ബി.ജെ.പി നേതാവ് കെ. സുരേന്ദ്രന്‍.

കോണ്‍ഗ്രസ്സിനെ കുടിച്ച വെള്ളത്തിനു പോലും വിശ്വസിക്കരുതെന്ന് ഞങ്ങളന്നുതന്നെ കെ. കെ. രമയോടും ആര്‍. എം. പി നേതാക്കളോടും പറഞ്ഞിരുന്നതാണെന്നും സുരേന്ദ്രന്‍ പറയുന്നു.

ടി.പി ചന്ദ്രശേഖരന്രെ കൊലയാളികള്‍ക്ക് ഇളവുനല്‍കാന്‍ പിണറായി സര്‍ക്കാര്‍ നീക്കം നടത്തുന്നതില്‍ അല്‍ഭുതപ്പെടേണ്ട കാര്യമില്ല. കാരണം ചന്ദ്രശേഖരനെ സി.പി.ഐ.എം നേതാക്കള്‍ അറിഞ്ഞുകൊണ്ടാണ് കൊന്നത്.

കുലം കുത്തി കുലം കുത്തി തന്നെയാണെന്ന് പറഞ്ഞുകൊണ്ട് കൊന്നതിനു ശേഷവും പിണറായി വിജയന്‍ ആ നീചകൃത്യത്തെ ന്യായീകരിച്ചതുമാണ്.

എന്നാല്‍ രമേശ് ചെന്നിത്തല എന്തിനാണ് ഈ കടും കൈ ചെയ്തതെന്നുള്ളതാണ് ഏറെ ഞെട്ടല്‍ ഉളവാക്കുന്നതെന്നും സുരേന്ദ്രന്‍ പറയുന്നു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

ടി.പി ചന്ദ്രശേഖരന്രെ കൊലയാളികള്‍ക്ക് ഇളവുനല്‍കാന്‍ പിണറായി സര്‍ക്കാര്‍ നീക്കം നടത്തുന്നതില്‍ അല്‍ഭുതപ്പെടേണ്ട കാര്യമില്ല. കാരണം ചന്ദ്രശേഖരനെ സി. പി. എം നേതാക്കള്‍ അറിഞ്ഞുകൊണ്ടാണ് കൊന്നത്. കുലം കുത്തി കുലം കുത്തി തന്നെയാണെന്ന് പറഞ്ഞുകൊണ്ട് കൊന്നതിനു ശേഷവും പിണറായി വിജയന്‍ ആ നീചകൃത്യത്തെ ന്യായീകരിച്ചതുമാണ്. എന്നാല്‍ രമേശ് ചെന്നിത്തല എന്തിനാണ് ഈ കടും കൈ ചെയ്തതെന്നുള്ളതാണ് ഏറെ ഞെട്ടല്‍ ഉളവാക്കുന്നത്. ചന്ദ്രശേഖരന്രെ കൊലക്കേസ്സിനുത്തരവാദികളായ ഉന്നത സി.പി.ഐ.എം നേതാക്കള്‍ രക്ഷപ്പെട്ടുപോയത് കോണ്‍ഗ്രസ്സ് സഹായിച്ചതുകൊണ്ടു മാത്രമാണ്. കോണ്‍ഗ്രസ്സിനെ കുടിച്ച വെള്ളത്തിനു പോലും വിശ്വസിക്കരുതെന്ന് ഞങ്ങളന്നുതന്നെ കെ. കെ. രമയോടും ആര്‍. എം. പി നേതാക്കളോടും പറഞ്ഞിരുന്നതാണ്.

Advertisement