എഡിറ്റര്‍
എഡിറ്റര്‍
സരിതയുടെ മൊഴിയിന്‍മേല്‍ കേസെടുക്കണം; കെ സുരേന്ദ്രന്‍ പോലീസില്‍ പരാതി നല്‍കി
എഡിറ്റര്‍
Saturday 16th November 2013 10:20am

surendran

എറണാകുളം: സോളാര്‍ തട്ടിപ്പ് കേസിലെ പ്രതി സരിത നായരുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ കേസെടുക്കണമെന്നാവശ്യപ്പെട്ട് പരാതി.

ബി.ജെ.പി നേതാവ് കെ സുരേന്ദ്രനാണ് പരാതി നല്‍കിയിരിക്കുന്നത്. എറണാകുളം നോര്‍ത്ത് പോലീസ് സ്റ്റേഷനിലാണ് സുരേന്ദ്രന്‍ പരാതി നല്‍കിയത്.

ചിലര്‍ തന്നെ ബലാത്സംഗം ചെയ്‌തെന്ന് അഡീഷണല്‍ സി.ജെ.എം രാജു മൊഴി നല്‍കിയിട്ടുണ്ട്. സരിത ചില ഉന്നതരുടെ പേരുകള്‍ വെളിപ്പെടുത്തിയിട്ടുണ്ടെന്നും പറഞ്ഞിരുന്നു.

ആ ഉന്നതര്‍ ആരെന്ന് കണ്ടെത്തുകയും അവര്‍ക്കെതിരെ ക്രിമിനല്‍ കുറ്റത്തിന് കേസെടുക്കുകയും വേണമെന്ന് സുരേന്ദ്രന്‍ പരാതിയില്‍ ആവശ്യപ്പെട്ടു. ഇന്നലെ രാത്രിയാണ് സുരേന്ദ്രന്‍ എറണാകുളം നോര്‍ത്ത് പോലീസില്‍ പരാതി നല്‍കിയത്.

അഡീഷണല്‍ സി.ജെ.എം എന്‍.വി രാജു ഹൈക്കോടതി വിജിലന്‍സ് രജിസ്ട്രാര്‍ക്ക് നല്‍കിയ മൊഴി പുറത്തുവന്നതോടെയാണ് സരിതയുടെ സുപ്രധാന മൊഴി വാര്‍ത്തയാകുന്നത്.

താന്‍ ബലാത്സംഗത്തിന് ഇരയായിരുന്നതായി സരിത പരാതിപ്പെട്ടെന്ന് മൊഴിയില്‍ പറയുന്നുണ്ടായിരുന്നു എന്നാല്‍ സരിത പറഞ്ഞ പേരുകള്‍ ശ്രദ്ധിക്കുകയോ, രേഖപ്പെടുത്തുകയോ ചെയ്തിട്ടില്ലെന്നും എന്‍ വി രാജു ഹൈക്കോടതി രജിസ്ട്രാറെ അറിയിക്കുകയായിരുന്നു.

ആഗസ്ത് 14നാണ് എ.സി.ജെ.എം എന്‍.വി രാജുവും കോടതിയിലെ ജീവനക്കാരും ഹൈക്കോടതി വിജിലന്‍സ് രജിസ്ട്രാര്‍ക്ക് മൊഴി നല്‍കിയത്.

Advertisement