പാലക്കാട്; കളക്ടറുടെ വിലക്ക് മറികടന്നുകൊണ്ട് ആര്‍.എസ്.എസ് നേതാവ് മോഹന്‍ഭാഗവത് പാലക്കാട് പതാക ഉയര്‍ത്തിയതിനെ ന്യായീകരിച്ച് ബി.ജെ.പി നേതാവ് കെ. സുരേന്ദ്രന്‍.

ഭരണകൂടത്തിന്റ ഇണ്ടാസ് കണ്ടാല്‍ മുട്ടടിക്കുന്ന ജനുസ്സല്ല ഇതെന്ന് ഇപ്പോള്‍ ബോധ്യമായില്ലേയെന്നും മോഹന്‍ജി ഭാഗവതിനോട് ദേശീയപതാക ഉയര്‍ത്താന്‍ പാടില്ലെന്ന് പറയുന്നവരെ ചരിത്രത്തില്‍ നിന്ന് ഒരു പാഠവും പഠിക്കാത്ത പന്പരവിഡ്ഡികളായേ കാണാന്‍ കഴിയുള്ളൂവെന്നുമാണ് സുരേന്ദ്രന്‍ പറയുന്നത്.


വിലക്ക് മറികടന്ന് പാലക്കാട് മോഹന്‍ഭാഗവത് ദേശീയപതാക ഉയര്‍ത്തി


പ്രധാനമന്ത്രിയും രാഷ്ട്രപതിയും ഉപരാഷ്ട്രപതിയും സ്പീക്കറും നിരവധി മുഖ്യമന്ത്രിമാരും ഏതാണ്ടെല്ലാ ഗവര്‍ണ്ണര്‍മാരും ഒന്നാന്തരം ആര്‍. എസ്. എസുകാരും അതില്‍ അഭിമാനിക്കുന്നവരുമാണ്.

ചെങ്കോട്ടയില്‍ പതാക ഉയര്‍ത്തുന്നതും സര്‍വസൈന്യാധിപനായിരിക്കുന്നതും ആര്‍. എസ് എസുകാരനാണ്. ഒരിക്കല്‍ മോദിജി കൊച്ചിയില്‍ വന്നപ്പോള്‍ ചടങ്ങു ബഹിഷ്‌കരിച്ച മേയറും മോദിയെ കണ്ടതിന്റെ പേരില്‍ മാപ്പു പറഞ്ഞ മന്ത്രിയുമുള്ള നാടാണ് കേരളം.

ഒന്നു മനസ്സു വെച്ചിരുന്നെങ്കില്‍ രാജ്യത്തെ ഏത് ഔദ്യോഗികപദവിയും ലഭിക്കുമായിരുന്ന വ്യക്തിയാണ് മോഹന്‍ജി. ഇനിയെങ്കിലും നിര്‍ത്താറായില്ലേ ഈ അസഹിഷ്ണുതയെന്നും സുരേന്ദ്രന്‍ ഫേസ്ബുക്ക് പോസ്റ്റില്‍ ചോദിക്കുന്നു.
ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം

മോഹന്‍ജി ഭാഗവതിനോട് ദേശീയപതാക ഉയര്‍ത്താന്‍ പാടില്ലെന്ന് പറയുന്നവരെ ചരിത്രത്തില്‍ നിന്ന് ഒരു പാഠവും പഠിക്കാത്ത പന്പരവിഡ്ഡികളായേ കാണാന്‍ കഴിയുള്ളൂ.

പ്രധാനമന്ത്രിയും രാഷ്ട്രപതിയും ഉപരാഷ്ട്രപതിയും സ്പീക്കറും നിരവധി മുഖ്യമന്ത്രിമാരും ഏതാണ്ടെല്ലാ ഗവര്‍ണ്ണര്‍മാരും ഒന്നാന്തരം ആര്‍. എസ്. എസുകാരും അതില്‍ അഭിമാനിക്കുന്നവരുമാണ്.


Dont Miss ഫേസ്ബുക്കിലും വാട്‌സ് ആപ്പിലും നടക്കുന്ന പ്രചരണങ്ങള്‍ തന്റെ മതം നോക്കിയുള്ളതാണ് ; ജീവന് വേണ്ടി പിടയുന്ന കുഞ്ഞുങ്ങളെ രക്ഷിക്കാന്‍ മാത്രമാണ് ശ്രമിച്ചത്: ഡോ. കഫീല്‍ ഖാന്‍


ചെങ്കോട്ടയില്‍ പതാക ഉയര്‍ത്തുന്നതും സര്‍വസൈന്യാധിപനായിരിക്കുന്നതും ആര്‍. എസ് എസുകാരല്ലേ? ഒരിക്കല്‍ മോദിജി കൊച്ചിയില്‍ വന്നപ്പോള്‍ ചടങ്ങു ബഹിഷ്‌കരിച്ച മേയറും മോദിയെ കണ്ടതിന്റെ പേരില്‍ മാപ്പു പറഞ്ഞ മന്ത്രിയുമുള്ള നാടാണ് കേരളം.

ഇപ്പോള്‍ മോദിയോടൊപ്പം വേദി പങ്കിടാന്‍ കഴിയാത്തതിന്റെ വേവലാതിയാണ് പലര്‍ക്കും. ഒന്നു മനസ്സു വെച്ചിരുന്നെങ്കില്‍ രാജ്യത്തെ ഏത് ഔദ്യോഗികപദവിയും ലഭിക്കുമായിരുന്ന വ്യക്തിയാണ് മോഹന്‍ജി. ഇനിയെങ്കിലും നിര്‍ത്താറായില്ലേ ഈ അസഹിഷ്ണുത? അസൂയക്കും കൊതിക്കെറുവിനും മരുന്നില്ല. എന്നാല്‍ ഭരണകൂടത്തിന്റ ഇണ്ടാസ് കണ്ടാല്‍ മുട്ടടിക്കുന്ന ജനുസ്സല്ല ഇതെന്ന് ഇപ്പോള്‍ ബോധ്യമായില്ലേ?