എഡിറ്റര്‍
എഡിറ്റര്‍
കസ്തൂരിരംഗന്‍; പ്രതിഷേധം നടത്തിയത് സുപ്രധാന ഫയലുകള്‍ നശിപ്പിക്കാനെന്ന് സുരേന്ദ്രന്‍
എഡിറ്റര്‍
Sunday 17th November 2013 3:58pm

surendran

കോഴിക്കോട്:  കസ്തൂരി രംഗന്‍ റിപ്പോര്‍ട്ടിന്മേലുള്ള പ്രതിഷേധ രൂപത്തില്‍ താമരശേരിയിലും പരിസര പ്രദേശങ്ങളിലും നടന്നത് ബോധപൂര്‍വം നടത്തിയ അക്രമമാണെന്ന് ബി.ജെ.പി നേതാവ് കെ. സുരേന്ദ്രന്‍

ജീരകപ്പാറ വനം കയ്യേറ്റവുമായി ബന്ധപ്പെട്ട ഫയലുകള്‍ നശിപ്പിക്കാന്‍ വേണ്ടിയായിരുന്നു എല്ലാം. തിരുവമ്പാടി എംഎല്‍എ സി. മോയിന്‍കുട്ടിയുടെ സഹോദരന്‍ പ്രതിയായ കേസാണിത്.

മോയിന്‍കുട്ടി എംഎല്‍എയും താമരശേരി ബിഷപ്പും മുന്‍ എംഎല്‍എ ജോര്‍ജ് എം. തോമസും ചേര്‍ന്ന് മാസങ്ങള്‍ക്കു മുന്‍പ് നടത്തിയ ഗൂഢാലോചനയുടെ ഫലമായിരുന്നു കഴിഞ്ഞ ദിവസത്തെ അക്രമങ്ങളെന്നും സുരേന്ദ്രന്‍ കുറ്റപ്പെടുത്തി.

ഇന്നോളം ഒരു പ്രതിഷേധവും സമരവും താമരശേരി ചുങ്കം കേന്ദ്രീകരിച്ചു നടന്നിട്ടില്ല. കഴിഞ്ഞ ദിവസത്തെ സംഭവങ്ങള്‍ ചുങ്കം കേന്ദ്രീകരിച്ചു നടന്നതിന്റെ ഉദ്ദേശം വനം വകുപ്പ് ഓഫിസ് തീയിട്ട് സുപ്രധാന ഫയലുകള്‍ നശിപ്പിക്കുക എന്നതു തന്നെയായിരുന്നുവെന്നും സുരേന്ദ്രന്‍ പറഞ്ഞു.

കസ്തൂരി രംഗന്‍ റിപ്പോര്‍ട്ട് ഒന്നു വായിച്ചു പോലും നോക്കാതെയാണ് അക്രമത്തിന് ആഹ്വാനം നല്‍കുന്നത്.

ഇതു സംബന്ധിച്ച് സംസ്ഥാന ഇന്റലിജന്‍സിന്റെ റിപ്പോര്‍ട്ട് പൂഴ്ത്താനുള്ള ശ്രമമാണ് ഇപ്പോള്‍ നടക്കുന്നത്. സംഭവം നടന്ന് 72 മണിക്കൂര്‍ കഴിഞ്ഞിട്ടും ആര്‍ക്കെതിരെയും നടപടിയെടുക്കാന്‍ പൊലീസ് തയാറായിട്ടില്ല.

കസ്തൂരി രംഗന്‍ റിപ്പോര്‍ട്ടില്‍ നാല് വോട്ടു ലക്ഷ്യമാക്കി സി.പി.ഐ.എം നടത്തുന്ന രാഷ്ട്രീയ നാടകം ലജ്ജാകരമാണെന്നും സുരേന്ദ്രന്‍ പ്രതികരിച്ചു.

Advertisement