എഡിറ്റര്‍
എഡിറ്റര്‍
എ.പി അബ്ദുള്ളക്കുട്ടി എം.എല്‍.എയ്‌ക്കെതിരെ കേസെടുക്കണം: കെ.സുരേന്ദ്രന്‍
എഡിറ്റര്‍
Tuesday 4th March 2014 12:28pm

k.surendran

കോഴിക്കോട്: സോളാര്‍ തട്ടിപ്പ് കേസിലെ പ്രതി സരിത എസ്. നായരുടെ ആരോപണത്തിന്റെ അടിസ്ഥാനത്തില്‍ എ.പി അബ്ദുള്ളക്കുട്ടി എം.എല്‍.എയ്‌ക്കെതിരെ സ്ത്രീപീഡനത്തിന് കേസെടുക്കണമെന്ന് ബി ജെ പി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രന്‍.

അബ്ദുള്ളക്കുട്ടി നിരന്തരം തന്നെ ഫോണില്‍വിളിച്ച്  ശല്യപ്പെടുത്തിയെന്നും ഹോട്ടിലിലേക്ക് ക്ഷണിച്ചുവെന്നുമെന്ന സരിതയുടെ ആരോപണ ങ്ങള്‍ കണക്കിലെടുത്ത് അബ്ദുള്ളക്കുട്ടിയ്‌ക്കെതിരെ  അന്വേഷണത്തിന് ആഭ്യന്തരമന്ത്രി തയ്യാറാകണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

സരിത എസ്. നായരുടെ വെളിപ്പെടുത്തലുകള്‍ അന്വേഷിക്കുമെന്ന് കെ.പി.സി.സി അധ്യക്ഷന്‍ വി.എം സുധീരന്‍ പറഞ്ഞിരുന്നു.

ആരോപണത്തെക്കുറിച്ച് ബോധ്യമായതിന് ശേഷം പ്രതികരിക്കാമെന്നും സുധീരന്‍ വ്യക്തമാക്കിയിരുന്നു.

എന്നാല്‍ ആരോപണത്തെ കുറിച്ച് പ്രതികരിക്കാതെ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഒഴിഞ്ഞുമാറി. ആരോപണത്തെക്കുറിച്ച് മാധ്യമപ്രവര്‍ത്തകര്‍ മുഖ്യമന്ത്രിയോട് ചോദിച്ചെങ്കിലും അദ്ദേഹം ഒന്നും പറഞ്ഞില്ല.

സഭ്യമല്ലാത്ത രീതിയിലാണ് അബ്ദുള്ളക്കുട്ടി എം.എല്‍.എ തന്നോട് സംസാരിച്ചതെന്നും ഒരു സ്ത്രീയെന്ന നിലയ്ക്ക് അത് പരസ്യമായി പറയാന്‍ കഴിയില്ലെന്നും സരിത കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയിരുന്നു.

എന്നാല്‍ തനിക്കെതിരെ സരിത നടത്തിയ ആരോപണങ്ങള്‍ നുണയാണെന്ന് എ.പി അബ്ദുള്ളക്കുട്ടി പ്രതികരിച്ചിരുന്നു. തന്നെ രാഷ്ട്രീയമായി ഇല്ലാതാക്കാനുള്ള ശ്രമമാണിതെന്നും അബ്ദുള്ളക്കുട്ടി ആരോപിച്ചിരുന്നു.

Advertisement