Categories

സി.പി.ഐ.എമ്മിന്റെ അന്ത്യകൂദാശക്ക് നിയോഗിക്കപ്പെട്ട നേതാവായി പിണറായി വിജയനെ ചരിത്രം രേഖപ്പെടുത്തും: കെ. സുരേന്ദ്രന്‍

തിരുവനന്തപുരം: സി.പി.ഐ.എമ്മിന്റെ അന്ത്യകൂദാശക്കു നിയോഗിക്കപ്പെട്ട നേതാവായി പിണറായി വിജയനെ ചരിത്രം രേഖപ്പെടുത്തുമെന്നുറപ്പായെന്ന് ബി.ജെ.പി നേതാവ് കെ. സുരേന്ദ്രന്‍.

എന്തു നേടാനായിരുന്നു ജിഷ്ണുവിന്രെ കുടുംബം സമരത്തിനിറങ്ങിയത് എന്നുള്ള മുഖ്യമന്ത്രിയുടെ ചോദ്യം സീതാറാം യെച്ചൂരി അടക്കം ഇടപെട്ട് സര്‍ക്കാര്‍ ഉണ്ടാക്കിയ ഒത്തുതീര്‍പ്പ് പാലിക്കാന്‍ താന്‍ തയ്യാറാവുകയില്ല എന്നുള്ളതിന്റെ തെളിവാണെന്നും സുരേന്ദ്രന്‍ പറയു്‌നനു.

നേടാനൊന്നും ഉണ്ടായിരുന്നില്ലെങ്കില്‍ പിന്നെന്തിനായിരുന്നു ഒത്തുതീര്‍പ്പ്? ഈ സംഭവത്തില്‍ ആദ്യം മുതലേ പിണറായി മാനേജ്‌മെന്റിന്റെ കൂടെയാണ് നില്‍ക്കുന്നത്. അതില്‍ നിന്ന് ഒരിഞ്ചുപോലും മാറാന്‍ അദ്ദേഹം തയ്യാറില്ല എന്നാണ് ഈ വാക്കുകള്‍ തെളിയിക്കുന്നത്.


Dont Miss മീനാക്ഷിക്ക് കാവ്യയെ അമ്മയായി ഉള്‍ക്കൊള്ളാനാവില്ലെന്നറിയാം; അവളെ മകളാക്കാന്‍ കാവ്യക്കുമാകില്ല ; അവര്‍ നല്ല സുഹൃത്തുക്കളാണ്: ദിലീപ് 


ജിഷ്ണുവിന്രെ കുടുംബം പാര്‍ട്ടികുടുംബം എന്നു പറയുന്നതിനേയും പിണറായി തള്ളിപ്പറയുന്നു. പാര്‍ട്ടി കുടുംബമാണെങ്കില്‍ പിന്നെ എങ്ങനെ എസ്. യു. സി. ഐ റാഞ്ചിയെന്നും അദ്ദേഹം ചോദിക്കുന്നു. ഏതായാലും സി.പി.ഐ.എമ്മിന്റെ അന്ത്യകൂദാശക്കു നിയോഗിക്കപ്പെട്ട നേതാവായി പിണറായി വിജയനെ ചരിത്രം രേഖപ്പെടുത്തുമെന്നുറപ്പായെന്നു സുരേന്ദ്രന്‍ തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.