കണ്ണൂര്‍: തനിക്കെതിരെ ആരോപണം ഉന്നയിച്ച പ്രശാന്ത് ബാബു സി.പി.ഐ.എമ്മിന്റെ തടങ്കലിലെന്ന് കെ.സുധാകരന്‍ എം.പി. സി.പി.ഐ.എമ്മില്‍ നിന്ന് പണവും മറ്റ് ആനുകൂല്യങ്ങളും വാങ്ങിയാണ് പ്രശാന്ത് ബാബു ആരോപണം ഉന്നയിക്കുന്നതെന്നും സുധാകരന്‍ പറഞ്ഞു.

തനിക്കെതിരായുള്ള ആരോപണങ്ങള്‍ ശുദ്ധകള്ളമാണ്. ഒരു നഗരസഭാ മുന്‍ കൗണ്‍സിലറെ ഉപയോഗിച്ച് തനിക്കെതിരെ സി.പി.ഐ.എം ഗൂഢാലോചന നടത്തുന്നതായി നാലു മാസം മുന്‍പുതന്നെ താന്‍ വെളിപ്പെടുത്തിയിരുന്നു. പ്രശാന്ത് തന്റെ സ്ഥിരം ഡ്രൈവറായിരുന്നില്ല. താല്‍ക്കാലിക ഡ്രൈവര്‍ മാത്രമായിരുന്നു.

തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ കഴിയാത്തതിനെ തുടര്‍ന്നുണ്ടായ തര്‍ക്കമാണ് പ്രശാന്ത് ബാബുവിന് തന്നോട് അകല്‍ച്ചയുണ്ടാകാന്‍ കാരണം. കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കപ്പെട്ടയാളാണ് പ്രശാന്തെന്നും അയാളുടെ വാക്കിന് വില നല്‍കണ്ടേതില്ലെന്നും സുധാകരന്‍ പ്രതികരിച്ചു.

പ്രശാന്ത് ബാബുവിന്റെ വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തില്‍ കേസെടുക്കയാണെങ്കില്‍ അന്വേഷണത്തോട് സഹകരിക്കും. തനിക്കെതിരെ അന്വേഷണം നടത്തേണ്ടെന്ന് പറയില്ലെന്നും സുധാകരന്‍ വ്യക്തമാക്കി.

ഇ.പി ജയരാജനെ കൊല്ലാന്‍ കെ. സുധാകരന്‍ ഗൂഢാലോചന നടത്തി: കോണ്‍ഗ്രസ് നേതാവിന്റെ വെളിപ്പെടുത്തല്‍