k-sudhakaran
കണ്ണൂര്‍: വോട്ടര്‍ പട്ടികയിലെ വിവരങ്ങള്‍ ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് കെ സുധാകരന്‍ എം. പി കണ്ണൂര്‍ താലൂക്ക് ഓഫീസിനു മുന്‍പില്‍ കുത്തിയിരിപ്പ് സമരം തുടങ്ങി. വോട്ടര്‍പ്പട്ടികയിലെ ക്രമക്കേടു സംബന്ധിച്ച ആരോപണങ്ങളെ തുടര്‍ന്ന് ഇന്നു കലക്ടര്‍ വിളിച്ചു ചേര്‍ത്ത സര്‍വ്വകക്ഷിയോഗത്തില്‍ നിന്ന് യു. ഡി. എഫ് പ്രവര്‍ത്തകര്‍ ഇറങ്ങിപ്പോയിരുന്നു.

കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിനും ലോക്‌സഭാ തിരഞ്ഞെടുപ്പിനുമിടയില്‍ 3000 പുതിയ വോട്ടര്‍മാര്‍ മാത്രമാണ് മണ്ഡലത്തില്‍ പുതുതായി ഉണ്ടായതെന്നും എന്നാല്‍ പതിനായിരത്തിലേറെ വോട്ടുകള്‍ പുതുതായി ചേര്‍ക്കപ്പെട്ടിട്ടുണ്ടെന്നുമാണ് സി.പി.ഐ.എം ആരോപണം. ഇതിന് പിന്നില്‍ സി.പി.ഐ.എം ആണെന്നാണ് യു.ഡി.എഫ് ആരോപണം.