Categories

‘എളമരം കരീ­മി­നെ പാര്‍­ട്ടി­യില്‍ നിന്ന് പു­റ­ത്താക്കണം’

കണ്ണൂര്‍: ഇരിണാവ് പദ്ധ­തി സി പി ഐ എം അറിയാതെ­യാ­ണു തു­ട­ങ്ങു­ന്ന­തെ­ങ്കില്‍ എളമരം കരീമിനെയും എം പ്രകാശന്‍ മാസ്റ്ററെ­യും പാര്‍­ട്ടിയില്‍ നിന്നു പുറത്താക്കണ­മെ­ന്ന് കോണ്‍­ഗ്ര­സ് നേ­താവ് കെ സുധാക­രന്‍ എം പി ആവശ്യപ്പെട്ടു. പാര്‍ട്ടി അറിയാതെ­യാ­ണു പദ്ധതി തുടങ്ങാന്‍ തീരുമാനിച്ചതെന്ന ഇ പി ജയ­രാ­ജന്റെ പ്രസ്­താവ­ന­യോ­ട് പ്ര­തി­ക­രി­ക്കു­ക­യാ­യി­രു­ന്നു അ­ദ്ദേഹം.

ഇരിണാവ് പദ്ധതി ഉയര്‍ത്തുന്ന പരിസ്ഥിതി പ്രശ്‌നം സംബന്ധിച്ചു കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിനു പരാതി നല്‍­കും. പാപ്പിനിശേരി കണ്ടല്‍ പാര്‍ക്ക് പോലെ പരിസ്ഥി നശീകരണം ഈ പദ്ധതിയുടെ ഭാഗമായും സംഭവി­ക്കു­മെന്നും അ­ദ്ദേ­ഹം കു­റ്റ­പ്പെ­ടുത്തി. ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി രണ്ടു ദിവസത്തിനകം പരാതി നല്‍കും.

എന്നാല്‍ കാര്‍ഷിക പ്രധാനമായ പദ്ധതികള്‍ സി പി ഐ എം കൊണ്ടുവന്നാല്‍ അനുകൂ­ലി­ക്കും. പദ്ധതി പ്രദേശം സന്ദര്‍ശിച്ച ശേഷം മാധ്യമ പ്രവര്‍ത്തകരോടു സംസാരിക്കുകയായി­രുന്നു കെ സുധാക­രന്‍ എം പി.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.