എഡിറ്റര്‍
എഡിറ്റര്‍
ടി.പി.ചന്ദ്രശേഖരന്‍ കൊലക്കേസ് സിബിഐയ്ക്ക് വിടണം: കെ.സുധാകരന്‍
എഡിറ്റര്‍
Wednesday 22nd January 2014 12:51pm

sudhakaranതിരുവനന്തപുരം: ടി.പി.ചന്ദ്രശേഖരന്‍ കൊലക്കേസ് സി.ബി.ഐയ്ക്ക് വിടണമെന്ന് കെ.സുധാകരന്‍ എം.പി. പറഞ്ഞു.

വിധി ആഭ്യന്തരവകുപ്പിന്റെ വിജയമല്ല. അന്വേഷണം അപൂര്‍ണമാണ്. അതിനാല്‍ കേന്ദ്ര ഏജന്‍സി കേസിലെ ഗൂഢാലോചനക്കാരെ പുറത്തുകൊണ്ടുവരണമെന്നും സുധാകരന്‍ ആവശ്യപ്പെട്ടു.

ഇത്രയും പ്രമാദമായ ഒരു കേസ് രണ്ട് ഘട്ടമായി അന്വേഷിച്ചതാണ് പാളിച്ചകള്‍ ഉണ്ടാകാന്‍ കാരണം.

ഒറ്റഘട്ടമായി കേസ് അന്വേഷിച്ചിരുന്നെങ്കില്‍ മോഹനന്‍ മാസ്റ്റര്‍ ഉള്‍പ്പെടെയുള്ളവര്‍ ശിക്ഷിക്കപ്പെടുമായിരുന്നെന്നും അദ്ദേഹം പറഞ്ഞു.

Advertisement