കണ്ണൂര്‍: സ്ത്രീകളുടെ അടുത്തിരിക്കാന്‍പോലും പേടിക്കണമെന്ന് കെ.സുധാകരന്‍ എം.പി. കേസ് എങ്ങനെയാണ് വരുന്നതെന്ന് പറയാന്‍ കഴിയില്ല. നിയമങ്ങള്‍ ആ രീതിയിലാണെന്നും സുധാകരന്‍ പറഞ്ഞു.

Ads By Google

മഹിളാകോണ്‍ഗ്രസ് സംസ്ഥാന കമ്മിറ്റി കണ്ണൂരില്‍ സംഘടിപ്പിച്ച ‘സ്ത്രീസുരക്ഷ രാഷ്ട്രദൗത്യം’ സെമിനാറില്‍ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

സ്ത്രീകള്‍ പറയുന്നതിനനുസരിച്ചാണ് കേസ്‌വരിക. വനിതാബില്ലില്‍ പുരുഷന്മാരുടെ സുരക്ഷിതത്വം സംരക്ഷിക്കപ്പെടുന്നുണ്ടോയെന്ന് ആലോചിക്കണം.

അടിക്കടി മൊഴിമാറ്റുന്ന റജീനമാരുടെ നാടായി കേരളം മാറിയിരിക്കുന്നു. ആര്‍ക്കും ആര്‍ക്കെതിരെയും എന്തും പറയാമെന്നായിരിക്കുന്നു സുധാകരന്‍ പറഞ്ഞു.

തന്നെ വിമര്‍ശിച്ചാലും കുഴപ്പമില്ലെന്ന മുഖവുരയോടെയാണ് സുധാകരന്‍ പറഞ്ഞുതുടങ്ങിയത്. സ്ത്രീകളെ നോക്കിയതിന്റെ പേരില്‍ വേണമെങ്കില്‍ കേസെടുക്കാവുന്ന നിയമമാണ് പാര്‍ലമെന്റില്‍ പാസാക്കാന്‍ പോകുന്നത്.

ഇത് സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമം കുറയ്ക്കുമോ എന്ന കാര്യത്തില്‍ സംശയമുണ്ടെന്നും അദ്ദേഹം പറഞ്ഞു.