എഡിറ്റര്‍
എഡിറ്റര്‍
ഞാന്‍ സംസാരിക്കുന്നതു പോലെ ഒഴുക്കോടെ 10 മിനിറ്റ് സംസാരിച്ചാല്‍ 50 അബദ്ധമെങ്കിലും പിണറായി ഒപ്പിക്കും: ഊരിപ്പിടിച്ച വാളുകള്‍ക്കിടയിലൂടെ അദ്ദേഹം നടന്നുപോയത് എപ്പോഴാണെന്ന് അറിയില്ലെന്നും സുധാകരന്‍
എഡിറ്റര്‍
Monday 10th July 2017 3:43pm

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷവിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് കെ.സുധാകരന്‍.

പിണറായി വിജയന്‍ മുഖ്യമന്ത്രിയായശേഷം സെക്രട്ടേറിയറ്റില്‍ ഈച്ച പറക്കാത്ത സ്ഥിതിയാണെന്നും ജനങ്ങളോട് സമാധാനത്തിന്റെയും സൗഹാര്‍ദത്തിന്റെയും ഭാഷ സംസാരിക്കാന്‍ പിണറായിക്ക് അറിയില്ലെന്നും സുധാകരന്‍ പറഞ്ഞു.


Dont Miss എം.ടി രമേശ് സെന്‍കുമാറിന്റെ വീട്ടില്‍; സന്ദര്‍ശനം ബി.ജെ.പിയിലേക്ക് ഔദ്യോഗികമായി ക്ഷണിക്കുന്നതിന്റെ ഭാഗമായി


പിണറായിക്ക് ചിരിക്കാന്‍ അറിയില്ല. സഹജമായ സംസ്‌കാരം അറിയാതെ പുറത്തുചാടുമെന്നു ഭയന്നാണ് അദ്ദേഹം നിര്‍ത്തി നിര്‍ത്തി, ആലോചിച്ചുറപ്പിച്ച് ഓരോ വാക്കും സംസാരിക്കുന്നത്.

താന്‍ സംസാരിക്കുന്നതു പോലെ ഒഴുക്കോടെ 10 മിനിറ്റ് സംസാരിച്ചാല്‍ 50 അബദ്ധമെങ്കിലും പിണറായി ഒപ്പിക്കുമെന്നും സുധാകരന്‍ പറഞ്ഞു.  സംഘപരിവാറുകാരുടെ ഊരിപ്പിടിച്ച വാളുകള്‍ക്കിടയിലൂടെ പിണറായി വിജയന്‍ നടന്നുപോയത് എപ്പോഴാണെന്ന് അറിയില്ല.

താനും തലശേരി ബ്രണ്ണന്‍ കോളജിലാണു പഠിച്ചത്. അന്നവിടെ എ.ബി.വി.പിയും ആര്‍.എസ്.എസും ഇല്ല. വിജയന്‍ അന്ന് കെ.എസ്.യുവിന്റെ തല്ലുകൊണ്ട് ഓടിയിട്ടുണ്ട്. അതിനിടയില്‍നിന്നു പാര്‍ട്ടി വളര്‍ത്താന്‍ അദ്ദേഹം പ്രവര്‍ത്തിച്ചതിനെ കുറച്ചുകാണുന്നില്ലെന്നും സുധാകരന്‍ പറഞ്ഞു.

പൊലീസിലും സിവില്‍ സര്‍വീസുകാര്‍ക്കും ഇടയില്‍ ഗ്രൂപ്പുണ്ടാക്കുകയാണ് പിണറായി വിജയന്‍ ചെയ്തതെന്നും ഗ്രൂപ്പുവഴക്കുമൂലം ഭരണം നടക്കാത്ത സ്ഥിതിയാണെന്നും സുധാകരന്‍ കുറ്റപ്പെടുത്തി.

വിവരവും വിവേകവുമില്ലാത്ത വി.എസ്. അച്യുതാനന്ദനെ ഭരണ പരിഷ്‌കരണ കമ്മിഷന്‍ ചെയര്‍മാനാക്കി 200 കോടി ചെലവിട്ടിട്ടും സംസ്ഥാനത്തിനു ഗുണകരമായ ഒരുപദേശം പോലും വിഎസ് നല്‍കിയിട്ടില്ല. വിഎസിനോളം അധികാരമോഹിയായ നേതാവ് ഇടതുപക്ഷത്തും വലതുപക്ഷത്തും ഉണ്ടായിട്ടില്ലെന്നും സുധാകരന്‍ കുറ്റപ്പെടുത്തി. ഡിസിസിയുടെ കലക്ടറേറ്റ് മാര്‍ച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

Advertisement