Categories

സി പി ഐ എം നേതാവ് കെ സെയ്താലിക്കുട്ടി അന്തരിച്ചു

മഞ്ചേരി: സി പി ഐ എം സംസ്ഥാന സമിതി അംഗവും പാര്‍ട്ടി മുന്‍ മലപ്പുറം ജില്ലാ സെക്രട്ടറിയുമായ കെ സെയ്ദാലിക്കുട്ടി (85) നിര്യാതനായി പുലര്‍ച്ചെ മൂന്നരയോടെ പെരിന്തല്‍മണ്ണ ഇ എം എസ് സ്മാരക സഹകരണ ആശുപത്രിയിലായിരുന്നു അന്ത്യം. വാര്‍ദ്ധക്യ സഹജമായ അസുഖങ്ങളാല്‍ രണ്ടാഴ്ചയായി ചികിത്സയിലായിരുന്നു.

ബീഡിത്തൊഴിലാളികളെ സംഘടിപ്പിച്ചുകൊണ്ടാണ് സെയ്താലിക്കുട്ടി പാര്‍ട്ടിപ്രവര്‍ത്തനം തുടങ്ങിയത്. 1984 മുതല്‍ 2007 വരെ മലപ്പുറം ജില്ലാ സെക്രട്ടറിയായിരുന്നു. സി ഐ ടി യു ജില്ലാ പ്രസിഡന്റായും പ്രവര്‍ത്തിച്ചിട്ടുണ്ട്. വൈകുന്നേരം നാലു മണിവരെ മഞ്ചേരി ടൗണ്‍ഹാളില്‍ പൊതുദര്‍ശനത്തിന് വെക്കുന്ന മൃതദേഹം നാലരക്ക് മഞ്ചേരി ജൂമാമസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കും

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.