എഡിറ്റര്‍
എഡിറ്റര്‍
മുസ്‌ലീം ലീഗിന്റെ ഇടപെടല്‍ വിദ്യാഭ്യാസരംഗം തകര്‍ത്തു: കെ.എസ്.യു
എഡിറ്റര്‍
Friday 8th November 2013 3:16pm

ksuകൊല്ലം: കെ.എസ്.യു സംസ്ഥാന സമ്മേളനത്തില്‍ മുസ്‌ലീം ലീഗിനെതിരെ രൂക്ഷ വിമര്‍ശനം. സമ്മേളനത്തില്‍ അവതരിപ്പിച്ച വിദ്യാഭ്യാസ പ്രമേയത്തിലാണ് ലീഗിനെ വിമര്‍ശിക്കുന്നത്.

മുസ്‌ലീം ലീഗിന്റേയും ഘടക കക്ഷികളുടേയും ഇടപെടല്‍ വിദ്യാഭ്യാസരംഗത്തെ തകര്‍ത്തുവെന്ന് പ്രമേയത്തില്‍ പറയുന്നു. വിദ്യാഭ്യാസ മേഖലയിലെ ലീഗിന്റെ ഏകാധിപത്യം അംഗീകരിക്കാന്‍ കഴിയില്ല.

സമുദായം തിരിച്ച് നിയമനം നടത്തുന്ന രീതി അംഗീകരിക്കാനാവില്ല.

മുസ്‌ലീം പെണ്‍കുട്ടികളുടെ വിവാഹ പ്രായം സംബന്ധിച്ച് ലീഗെടുത്ത നിലപാടിനെയും കെ.എസ്.യു വിമര്‍ശിച്ചു. മുസ്‌ലീം പെണ്‍കുട്ടികളുടെ വിവാഹപ്രായം കുറയ്ക്കണമെന്ന നിലപാടിന് താലിബാന്‍ നിലപാടുമായി എന്ത് വ്യത്യാസമാണുള്ളതെന്ന് പ്രമേയത്തില്‍ ചോദിക്കുന്നു.

മുസ്‌ലീം പെണ്‍കുട്ടികളുടെ വിവാഹപ്രായം തീരുമാനിക്കേണ്ടത് കോഴിക്കോട്ടെ ചില കടല്‍ക്കിഴവന്മാരല്ല. ഇക്കാര്യത്തില്‍ ലീഗിന്റെ നിലപാട് ദൗര്‍ഭാഗ്യകരമാണ്. ഇരയോടൊപ്പം ഓടുകയും വോട്ടക്കാര്‍ക്കൊപ്പം വേട്ടയാടുകയും ചെയ്യുന്നതിന് തുല്യമാണ്. പ്രമേയം പറയുന്നു.

Advertisement