എഡിറ്റര്‍
എഡിറ്റര്‍
കെ.എസ്.ആര്‍.ടി.സി സര്‍വ്വീസ് വെട്ടിക്കുറച്ചതില്‍ മന്ത്രിമാര്‍ക്ക് വിയോജിപ്പ്
എഡിറ്റര്‍
Wednesday 23rd January 2013 1:37pm

തിരുവന്തപുരം : കെ.എസ്.ആര്‍.ടി.സി സര്‍വ്വീസ് വെട്ടികുറച്ചതില്‍ മന്ത്രിമാര്‍ ഒറ്റ സ്വരത്തോടെ എതിര്‍പ്പ് രേഖപ്പെടുത്തി. തിരുവന്തപുരത്ത് ഇന്ന് രാവിലെ ചേര്‍ന്ന  മന്ത്രിസഭ യോഗത്തിലാണ് മന്ത്രിമാരുടെ വിയോജിപ്പ് അറിയിച്ചത്.

തെക്കന്‍ ജില്ലകളിലും മലബാറിലും കെ.എസ്.ആര്‍.ടി.സിയെ ഒരു പോലെ ആശ്രയിക്കുന്ന പൊതുജനങ്ങള്‍ക്ക് കെ.എസ്്.ആര്‍.ടി.സി സര്‍വ്വീസ്  വെട്ടികുറച്ചാല്‍ യാത്രാക്ലേശം രൂക്ഷമാക്കുമെന്ന്  മന്ത്രിമാര്‍ അഭിപ്രായപ്പെട്ടു.

ഡിസല്‍ വില വര്‍ദ്ധനവിലൂടെ കെ.എസ്.ആര്‍.ടി.സിക്കുണ്ടായ ഉണ്ടായ നഷ്ടം കാരണം 1762 കെ.എസ്.ആര്‍.ടി.സി സര്‍വ്വീസുകള്‍ വെട്ടികുറക്കണമെന്ന നിര്‍ദ്ദേശമാണ് ഇന്ന് മന്ത്രിസഭ പരിഗണിച്ചത്.എന്നാല്‍ സര്‍ക്കാര്‍ ഇതിന് ഇതുവരെ പച്ചക്കൊടി കാട്ടിയിട്ടില്ല.

ജനങ്ങളെ മാനിച്ച് സര്‍ക്കാറിനുണ്ടായ പൊതുവികാരം മന്ത്രിസഭാ യോഗത്തില്‍ പ്രതിഫലിച്ചെങ്കിലും സമ്മര്‍ദ്ദങ്ങള്‍ക്ക് വഴങ്ങിയാണ്  മന്ത്രിസഭ വിളിക്കാന്‍ സര്‍ക്കാര്‍ തയ്യാറായത്.

അതേസമയം സംസ്ഥാന സര്‍ക്കാര്‍  അധിക സാമ്പത്തിക സഹായം കെ.എസ്.ആര്‍.ടി.സി ക്ക് നല്‍കണമെന്ന് ഗതാഗതവകുപ്പ്് മന്ത്രി ആര്യാടന്‍ മുഹമ്മദ് ആവശ്യമുന്നയിച്ചെങ്കിലും ധനവകുപ്പ് ഇത് ചെവികൊണ്ടില്ല എന്നാണ് സൂചന.

അതേസമയം  കെ.എസ്.ആര്‍.ടി.സി യെ വന്‍കിട ഉപഭോക്താക്കളുടെ പട്ടികയില്‍പെടുത്തിയ നടപടി  ഉടന്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി രണ്ടാം തവണയും കേന്ദ്രത്തിന് കത്തയക്കാനും മന്ത്രിസഭ യോഗത്തില്‍ തിരുമാനമായി.

എന്നാല്‍ സര്‍വ്വീസുകള്‍ വെട്ടികുറച്ച് രണ്ട് ദിവസം കൊണ്ട് തന്നെ 4 കോടി രൂപയാണ്  കെ.എസ്.ആര്‍.ടി.സിയുടെ നഷ്ടം. കഴിഞ്ഞ ആഴ്ചയെ അപേക്ഷിച്ച് ഒരു കോടിരൂപയാണ് ഔദ്യോഗിക കണക്കുകള്‍ സൂചിപ്പിക്കുന്നത.

Advertisement