എഡിറ്റര്‍
എഡിറ്റര്‍
കെ.എസ്.ആര്‍.ടി.സി: പ്രതിസന്ധി ജനവരി 30നകം പരിഹരിക്കുമെന്ന് ആര്യാടന്‍
എഡിറ്റര്‍
Friday 25th January 2013 12:54pm

തിരുവനന്തപുരം: കെ.എസ്.ആര്‍.ടി.സിയിലെ ഡീസല്‍ പ്രതിസന്ധി ജനവരി 30നകം പരിഹരിക്കുമെന്ന് ഗതാഗത മന്ത്രി ആര്യാടന്‍ മുഹമ്മദ്.
മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുമായി കൂടിക്കാഴ്ച നടത്തിയതിന് ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

Ads By Google

കെ.എസ്.ആര്‍.ടി.സി പ്രതിസന്ധിയുമായി ബന്ധപ്പെട്ട് കേന്ദ്ര പെട്രോളിയം മന്ത്രി വീരപ്പ മൊയ്‌ലിയുമായി ചര്‍ച്ച നടത്തിയിരുന്നു. പ്രശ്‌നത്തില്‍ പ്രധാനമന്ത്രിയെ ഇടപെടുത്താന്‍ ശ്രമിക്കുന്നുണ്ടെന്നും ആര്യാടന്‍ പറഞ്ഞു.

കേന്ദ്രസഹായത്തിന് ജനവരി 30 വരെ കാത്തിരിക്കാനും അതിനുശേഷം അവശ്യ സര്‍വീസുകള്‍ മാത്രം നടത്തുകയെന്നതുമാണ് സര്‍ക്കാരിന്റെ തീരുമാനം. എന്നാല്‍ സ്വകാര്യപമ്പുകളെ ആശ്രയിക്കില്ലെന്നും അദ്ദേഹം പറഞ്ഞു..

ഡീസലിനുള്ള സംസ്ഥാനത്തിന്റെ നികുതി ഒഴിവാക്കുന്നത് സംബന്ധിച്ചും ചര്‍ച്ച ചെയ്തതായി അദ്ദേഹം പറഞ്ഞു.
മുഖ്യമന്ത്രിയുമായി നടത്തിയ ചര്‍ച്ചയില്‍ യൂണിയന്‍ നേതാക്കളും  കേന്ദ്രത്തില്‍ നിന്നും പരിഹാരമാര്‍ഗമുണ്ടായില്ലെങ്കില്‍ അടുത്ത മന്ത്രിസഭായോഗത്തില്‍ വിഷയം ചര്‍ച്ച ചെയ്യുമെന്ന് ആര്യാടന്‍ മുഹമ്മദ് ഇന്നലെ വ്യക്തമാക്കിയിരുന്നു. ഇതിനു പിന്നാലെയായിരുന്നു കൂടിക്കാഴ്ച.

അതിനിടെ പ്രശ്‌നം എത്രയും വേഗം പരിഹരിക്കണമെന്ന് സിഐടിയു സംസ്ഥാന സെക്രട്ടറി എളമരം കരീം മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു.

അതേസമയം കെഎസ്ആര്‍ടിസി സര്‍വ്വീസുകള്‍ വ്യാപകമായി വെട്ടിച്ചുരുക്കുന്നത് തുടരുകയാണ്. പകുതിയോളം അന്തര്‍ സംസ്ഥാന സര്‍വ്വീസുകള്‍ ഇന്ന് നിര്‍ത്തലാക്കിയിട്ടുണ്ട്. പാലക്കാട് കോയമ്പത്തൂര്‍ മുഴുവന്‍ സര്‍വ്വീസുകളും നിര്‍ത്തലാക്കി. മലപ്പുറത്ത് 35ഉം കണ്ണൂരില്‍ 22ഉം സര്‍വ്വീസുകള്‍ നിര്‍ത്തലാക്കി.

അതേസമയം, കാസര്‍കോട്- മംഗലാപുരം ഇന്റര്‍ സ്‌റ്റേറ്റ് റൂട്ടില്‍ സ്വകാര്യ ബസുകള്‍ക്ക് പെര്‍മിറ്റ് അനുവദിക്കുന്നുണ്ട്. സുപ്രീംകോടതി വിധി നിലനില്‍ക്കെയാണ് ബസുകള്‍ക്ക് പെര്‍മിറ്റ് അനുവദിക്കുന്നത്.

Advertisement