തിരുവനന്തപുരം: കെഎസ്ആര്‍ടിസിയിലെ പ്രതിസന്ധിയെക്കുറിച്ച് സഭ നിര്‍ത്തിവെച്ച് ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട് നിയമസഭയില്‍ പ്രതിപക്ഷം നല്‍കിയ അടിയന്തര പ്രമേയത്തിന് നോട്ടീസ് തള്ളി. മാത്യു. ടി തോമസാണ് നോട്ടീസ് നല്‍കിയത്.

Ads By Google

അതേസമയം  കെ.എസ്.ആര്‍.ടി.സി നേരിടുന്ന ഡീസല്‍ പ്രതിസന്ധി പരിഹരിക്കാന്‍ സ്വകാര്യ പമ്പുകളില്‍ നിന്നു ഡീസല്‍ നിറയ്ക്കുന്ന കാര്യം പരിഗണനയിലാണെന്നു ഗതാഗത മന്ത്രി ആര്യാടന്‍ മുഹമ്മദ് അറിയിച്ചു.

ഇതിന്റെ പ്രായോഗികത പരിശോധിച്ചു വരികയാണ്. കെ.എസ്.ആര്‍.ടി.സി പ്രതിസന്ധി ചര്‍ച്ച ചെയ്യാന്‍ സര്‍വകക്ഷിയോഗം വിളിക്കാന്‍ തയാറാണെന്നും ആര്യാടന്‍ മുഹമ്മദ് പറഞ്ഞു.

കേരളത്തില്‍   വന്‍തോതില്‍ ഡീസല്‍ വാങ്ങുന്ന ഉപഭോക്താക്കളുടെ   പ്രതിസന്ധി   പരിഹരിക്കാന്‍ ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്‍   പ്രതിനിധികളുമായി   ചര്‍ച്ച നടത്തുമെന്നു മന്ത്രി അറിയിച്ചു.

നിയമസഭാമന്ദിരത്തില്‍ വച്ചാണ് ചര്‍ച്ച. കെ.എസ്.ആര്‍.ടി.സി, കെ.എസ്.ഇബി എന്നിവയടക്കം 126 സ്ഥാപനങ്ങള്‍ക്കാണ ഡീസലിന്   11.50 രൂപ അധികം നല്‍കേണ്ട സ്ഥിതിയുളളത്.

അതേസമയം കെ.എസ്.ആര്‍.ടി.സി പ്രതിസന്ധി കാരണം 40 ലക്ഷത്തോളം യാത്രക്കാരും 42000ത്തോളം ജീവനക്കാരും 32000 പെന്‍എന്‍ പറ്റിയവരും  ബുദ്ധിമുട്ടുന്നതായി മാത്യു ടി തോമസ് ചൂണ്ടിക്കാണിച്ചു.

സര്‍ക്കാര്‍ ക്ഷേമപദ്ധതികളില്‍ നിന്നും പിന്നോട്ടു പോകിരിക്കുന്നതായും അദ്ദേഹം കുറ്റപ്പെടുത്തി. എന്നാല്‍ ഈ കണക്കുകള്‍ തെറ്റാണെന്ന് പറഞ്ഞ ആര്യാടന്‍ മുഹമ്മദ് ഇടത് സര്‍ക്കാരിന്റെ നയത്തെ കുറ്റപ്പെടുത്തി.