എഡിറ്റര്‍
എഡിറ്റര്‍
തിരുവനന്തപുരത്ത് കെ.എസ്.ആര്‍.ടി.സി ജീവനക്കാര്‍ മിന്നല്‍ പണിമുടക്ക് നടത്തുന്നു
എഡിറ്റര്‍
Monday 4th November 2013 9:30am

ksrtc

തിരുവനന്തപുരം : തിരുവനന്തപുരത്ത് കെ.എസ്.ആര്‍.ടി.സി ജീവനക്കാര്‍ മിന്നല്‍ പണിമുടക്ക് നടത്തുന്നു. എം പാനല്‍ ജീവനക്കാരെ പിരിച്ചുവിട്ടതില്‍ പ്രതിഷേധിച്ചാണ് പണിമുടക്ക്.

കിഴക്കേ കോട്ട സിറ്റി ഡിപ്പോയിലെ കെ.എസ്.ആര്‍.ടി.സി ജീവനക്കാരാണ് മിന്നല്‍ പണിമുടക്ക് നടത്തുന്നത്.

കിഴക്കേകോട്ട സിറ്റി ഡിപ്പോയില്‍ നിന്ന് പുറപ്പെടേണ്ട 140 സര്‍വീസുകളില്‍ 30 എണ്ണം മാത്രമാണ് സര്‍വീസ് നടത്തിയിട്ടുള്ളത്.

ഡിപ്പോയിലെ ഒന്‍പത് എം പാനല്‍ ജീവനക്കാരെ പിരിച്ചുവിട്ടതില്‍ പ്രതിഷേധിച്ചാണ് രാവിലെ നാലുമണി മുതല്‍ മിന്നല്‍ പണിമുടക്ക് തുടങ്ങിയത്.

എം.പാനല്‍ ജീവനക്കാര്‍ ജോലിയില്‍ തിരികെ പ്രവേശിക്കണമെന്നും അല്ലാത്തപക്ഷം ഇവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്നും കെ.എസ്.ആര്‍.ടി.സി മാനേജ്‌മെന്റ് മുന്നറിയിപ്പ് നല്കിയിട്ടുണ്ട്.

അതേസയം മുഴുവന്‍ എം പാനല്‍ ജീവനക്കാരും രാഷ്ട്രീയ കക്ഷി ഭേദമില്ലാതെ പണിമുടക്കിന്റെ ഭാഗമായിട്ടുണ്ട്.

Advertisement