തിരുവനന്തപുരം:കെ.എസ്.ഇ.ബി യുടെ റവന്യൂകമ്മി 887.81 കോടി രൂപയെന്ന് റെഗുലേറ്ററി കമ്മീഷന്‍ അറിയിച്ചു. റവന്യൂകമ്മി നികത്താനുള്ള ശുപാര്‍ശ സമര്‍പ്പിക്കണമെന്ന് വൈദ്യുതി റെഗുലേറ്ററി ബോര്‍ഡ് കെ.എസ്.ഇ.ബി ക്കു നിര്‍ദേശം നല്‍കിയിട്ടുണ്ട്.

ബോര്‍ഡിന്റെ നിര്‍ദേശങ്ങള്‍ ലഭിച്ച ശേഷം ഇക്കാര്യത്തില്‍ തീരുമാനമെടുക്കുമെന്നും കമ്മീഷന്‍ അറിയിച്ചു.

വൈദ്യുതി ഉല്‍പാദനം, പ്രസരണം എന്നിവയിലെ നഷ്ടംനികത്താന്‍ പതിമൂന്നിന നിര്‍ദേശങ്ങള്‍ അടിയന്തിരമായി നടപ്പാക്കാനും റെഗുലേറ്ററി കമ്മീഷന്‍ ബോര്‍ഡിന് നിര്‍ദേശം നല്‍കി