ചെന്നൈ:മലയാളത്തിന്റെ വാനമ്പാടി കെ.എസ് ചിത്രയ്ക്ക് ഡോക്ടറേറ്റ്.

ചെന്നൈയിലെ സത്യഭാമ സര്‍വകലാശാലയാണ് സംഗീത മേഖലയ്ക്ക് നല്‍കിയ സമഗ്രസംഭാവനകള്‍ പരിഗണിച്ച് ചിത്രയ്ക്ക് ഡോക്ടറേറ്റ് നല്‍കി ആദരിക്കുന്നത്.

അവാര്‍ഡുദാനം മെയ് 12 നു നടത്താനാണ് തീരുമാനിച്ചിരുന്നതെങ്കിലും മകളുടെ മരണംകാരണം ചിത്ര ചടങ്ങില്‍നിന്നു വിട്ടുനില്‍ക്കുകയായിരുന്നു. മറ്റൊരുദിവസം പ്രത്യേകം ചടങ്ങുനടത്തി പുരസ്‌കാരദാനം നിര്‍വഹിക്കാനാണ് സര്‍വകലാശാലയുടെ തീരുമാനം.