തിരുവനന്തപുരം:കെ.ആര്‍ മോഹനന്‍ ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ സ്ഥാനം രാജി വെച്ചു.

മലയാളത്തിലെ പ്രശസ്ത സംവിധായകനായ മോഹനന്‍ 2007 ലാണ് അക്കാദമി ചെയര്‍മാനാകുന്നത്.തികച്ചും വ്യക്തിപരമായ കാരണങ്ങളാലാണ് രാജിയെന്ന് കെ.ആര്‍ മോഹനന്‍ അറിയിച്ചു.

1978 ല്‍ അശ്വത്ഥാമാവ് എന്ന ചിത്രത്തിലൂടെയാണ് കെ.ആര്‍ മോഹനന്‍ സിനിമാ സംവിധാനരംഗത്തേക്കു കടന്നു വരുന്നത്. തുടര്‍ന്നുവന്ന പുരുഷാര്‍ത്ഥം, സ്വരൂപം എന്നീ ചിത്രങ്ങള്‍ അദ്ദേഹത്തെ കൂടുതല്‍ പ്രശസ്തനാക്കി.