കെ.ആര്‍. മീരയുടെ ‘ഏകാന്തതയുടെ നൂര്‍ വര്‍ഷങ്ങള്‍’ ചെറുകഥ അതേപേരില്‍ സിനിമയാകുന്നു. കെ.ആര്‍. മീര തന്നെയാണ് തിരക്കഥ.

പോളിയോ ബാധിച്ച അതിസുന്ദരിയായ മുസ്ലിം യുവതിയുമായി സത്യനെന്ന വാടക കൊലയാളിയുടെ പ്രണയമാണ് സിനിമയുടെ പ്രമേയം. ‘ഏകാന്തതയുടെ നൂര്‍ വര്‍ഷങ്ങള്‍’ മാതൃഭൂമി ആഴ്ചപതിപ്പില്‍ പ്രസിദ്ധീകരിച്ചിരുന്നു.

Ads By Google

നോവല്‍ നിരവധി ഭാഷകളിലേക്ക് വിവര്‍ത്തനം ചെയ്തിരുന്നു. മാറ്റങ്ങളൊന്നുമില്ലാതെ സിനിമയാക്കാന്‍ കഴിയുന്ന കഥയാണ് ഇതെന്ന് തോന്നിയതാണ് സിനിമയാക്കാന്‍ പ്രേരിപ്പിച്ചതെന്ന് സംവിധായകന്‍ സുധി അന്ന പറഞ്ഞു.

മലയാളസാഹിത്യത്തിലെ നിരവധി സാഹിത്യങ്ങളും സാഹിത്യകാരന്‍മാരും മുമ്പും സിനിമാ രംഗത്തെത്തിയിട്ടുണ്ട്. എന്നാല്‍ മലയാളത്തിലെ സ്ത്രീ എഴുത്തുകാര്‍ സിനിമാരംഗത്തേക്ക് വരുന്നത് കുറവാണ്.

‘മൈ മദേഴ്‌സ് ലാപ്‌ടോപി’ലൂടെ ഇന്ദുമേനോന്‍ ആദ്യമായി ഈ രംഗത്തെത്തി. അതിനുശേഷം വര്‍ഷങ്ങള്‍ കഴിഞ്ഞാണ് മീര തന്റെ കഥയ്ക്ക് തിരക്കഥയെഴുതിക്കൊണ്ട് സിനിമയിലേക്കെത്തുന്നത്.