ആലപ്പുഴ:എന്‍ഡോസള്‍ഫാന്‍ നിരോധനവുമായി ബന്ധപ്പെട്ട് സംസ്ഥാനസര്‍ക്കാര്‍ ജനങ്ങളെ കബളിപ്പിക്കുകയാണെന്ന് കെ.ആര്‍ ഗൗരിയമ്മ ആരോപിച്ചു.

എന്‍ഡോസള്‍ഫാന്‍ നിരോധിക്കണമെന്ന കേന്ദ്ര സര്‍ക്കാരിന്റെ ഉത്തരവ് നടപ്പാക്കാതെ ഭരണപക്ഷം ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുയാണ്. ആലപ്പുഴയില്‍ മാധ്യമപ്രവര്‍ത്തകരോടു സംസാരിക്കുകയായിരുന്നു ജെ.എസ്.എസ് നേതാവായ കെ.ആര്‍.ഗൗരിയമ്മ.

2006 ഒക്ടോബര്‍ 31 ന് കേരളത്തില്‍ എന്‍ഡോസള്‍ഫാന്‍ നിരോധിച്ചുകൊണ്ടുള്ള കേന്ദ്രസര്‍ക്കാരിന്റെ ഉത്തരവ് നടപ്പില്‍വരുത്താതെയാണ് എല്‍.ഡി.എഫ് സര്‍ക്കാര്‍ സമരത്തിനിറങ്ങിയതെന്നും അവര്‍ കുറ്റപ്പെടുത്തി.