എഡിറ്റര്‍
എഡിറ്റര്‍
യു.ഡി.എഫിനെ വിമര്‍ശിച്ച് ഗൗരിയമ്മ വീണ്ടും ഇടത്തേക്ക്?
എഡിറ്റര്‍
Wednesday 27th November 2013 9:04am

gouriyamma.

ആലപ്പുഴ: യു.ഡി.എഫിനെ വിമര്‍ശിച്ച് കൊണ്ട് ജെ.എസ്.എസ് നേതാവ് കെ. ആര്‍ ഗൗരിയമ്മ വീണ്ടും ഇടത് ചായ്‌വ് വ്യക്തമാക്കുന്നു.

അരൂരില്‍ നടന്ന ജെ.എസ്.എസിന്റെ പരിപാടിയിലാണ് ഗൗരിയമ്മ യു.ഡി.എഫിനെതിരെ രൂക്ഷ വിമര്‍ശനം നടത്തിയത്.

യു.ഡി.എഫിന്റെ ഭരണനേട്ടം സരിത മാത്രമാണെന്നായിരുന്നു അരൂരില്‍ ഗൗരിയമ്മ പറഞ്ഞത്.

വികസനത്തിന് വേണ്ടിയുള്ള പ്രക്ഷോഭത്തിനായി അരൂരിലെ എം.എല്‍.എ എ.എം ആരിഫുമായി കൈകോര്‍ക്കണമെന്നും ഗൗരിയമ്മ പറഞ്ഞു.

സി.പി.ഐ.എം എം.എല്‍.എയായ ആരിഫലിയുടെ പ്രവര്‍ത്തനങ്ങളെ മതിക്കുന്നതിലൂടെ ഇടത് പക്ഷത്തേക്ക് മടങ്ങാനുള്ള ആഗ്രഹമാണ് ഗൗരിയമ്മ പറയാതെ പറഞ്ഞതെന്നാണ് വിലയിരുത്തല്‍.

കഴിഞ്ഞയാഴ്ചയില്‍ സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന് അഭിവാദ്യമര്‍പ്പിച്ച് കൊണ്ട് കൊല്ലത്ത് പ്രത്യക്ഷപ്പെട്ട ജെ.എസ്.എസ് ഫഌക്‌സ് ബോര്‍ഡ് ഏറെ വിവാദങ്ങള്‍ സൃഷ്ടിച്ചിരുന്നു.

സംഭവത്തെ കുറിച്ച് തങ്ങള്‍ അറിഞ്ഞിരുന്നില്ലെന്നായിരുന്നു ജെ.എസ്.എസ് സംസ്ഥാന നേതൃത്വത്തിന്റെ വിശദീകരണം. എന്നാല്‍ ഫഌക്‌സ് ബോര്‍ഡിന്റെ പിറകിലും ഗൗരിയമ്മ തന്നെയാണെന്നാണ് നിരീക്ഷണം.

കഴിഞ്ഞ ഒരു വര്‍ഷമായി എല്‍.ഡി.എഫിലേക്കുള്ള തിരിച്ച് പോക്കിനായി ഗൗരിയമ്മ പല തവണ യു.ഡി.എഫിനെതിരെ വിമര്‍ശനങ്ങള്‍ ഉന്നയിച്ചു. ജെ.എസ്.എസിന്റെ മറ്റ് നേതാക്കളുടെ  ഭാഗത്ത് നിന്നുള്ള എതിര്‍പ്പാണ് ഇടത് ലയനത്തില്‍ നിന്ന് ഗൗരിയമ്മയെ വിലക്കുന്നത്.

എന്നാല്‍ കടുത്ത യു.ഡി.എഫ് വിരോധം പരസ്യമായി തുറന്നടിക്കുന്നതിലൂടെ ഗൗരിയമ്മയുടെ ഇടത് മടക്കത്തിനുള്ള സാധ്യത വീണ്ടും മുറുകുകയാണ്.

Advertisement