എഡിറ്റര്‍
എഡിറ്റര്‍
കെ.ആര്‍.അരവിന്ദാക്ഷന്‍ സംഘടനാ വിരുദ്ധ പ്രവര്‍ത്തനം നടത്തുന്നു: സി.പി.ജോണ്‍
എഡിറ്റര്‍
Wednesday 8th January 2014 10:50pm

c.p-john

കണ്ണൂര്‍:കമ്മ്യൂണിസ്റ്റ് മാര്‍കിസ്റ്റ് പാര്‍ട്ടി (സി.എം.പി) യില്‍ അധികാരത്തര്‍ക്കം രൂക്ഷം. സി.എം.പി ജനറല്‍ സെക്രട്ടറി സ്ഥാനത്ത് നിന്ന് എം.വി.രാഘവനെ നീക്കാന്‍ കെ.ആര്‍.അരവിന്ദാക്ഷന്‍ ഗൂഢാലോചന നടത്തിയതായി പാര്‍ട്ടി സംസ്ഥാന സെക്രട്ടറി സി.പി.ജോണ്‍ ആരോപിച്ചു.

അരവിന്ദാക്ഷന്‍ സംഘടനാ വിരുദ്ധ പ്രവര്‍ത്തനമാണ് നടത്തുന്നത്. സി.പി.ഐ.എമ്മിന്റെ അച്ചാരം വാങ്ങുന്നവര്‍ക്ക് പാര്‍ട്ടിവിട്ട് പോകാമെന്നും സി.പി.ജോണ്‍ പറഞ്ഞു.

അതേസമയം സി.പി.ഐ.എമ്മിന്റെ അച്ചാരം വാങ്ങുന്നത് താനല്ല മറിച്ച് സി.പി ജോണ്‍ തന്നെയാണെന്ന് അരവിന്ദാക്ഷനും തിരിച്ചടിച്ചു.

അനാരോഗ്യം കാരണം എം.വി.രാഘവന്‍ തന്റെ ജനറല്‍ സെക്രട്ടറിസ്ഥാനം സി.എം.പി നേതാവ് കെ.ആര്‍.അരവിന്ദാക്ഷന് കൈമാറിയിരുന്നു. ഇതു സംബന്ധിച്ചാണ് സി.പി.ജോണ്‍ ഇപ്പോള്‍ പ്രസ്താവന നടത്തിയിരുന്നത്.

Advertisement