കോഴിക്കോട്: നടിയെ ആക്രമിച്ച കേസില്‍ ജയിലില്‍ കഴിയുന്ന ദിലീപിനെ സന്ദര്‍ശിച്ച കെ.പി.എ.സി ലളിതക്കെതിരെ രൂക്ഷ വിമര്‍ശനവുമായി നാടക സംവിധായകന്‍ ദീപന്‍ ശിവരാമന്‍ രംഗത്ത്. കേസില്‍ കുറ്റാരോപിതനായ വ്യക്തിയെ ജയില്‍ പോയി കണ്ടതോടെ കേരളാ സംഗീത നാടക അക്കാദമി അധ്യക്ഷ സ്ഥാനത്ത് തുടരാന്‍ കെ.പി.എ.സി ലളിതക്ക് യോഗ്യതയില്ലാതായെന്നും ദീപന്‍ കുറ്റപെടുത്തി.

ഒരു കലാകാരന്‍ എന്ന നിലയില്‍ അവരുടെ വിശ്വാസ്യത പൂര്‍ണമായി നഷ്ടപ്പെട്ടുവെന്നും അക്കാദമിയുടെ ഓഫീസില്‍ ഇനിയും തുടരാന്‍ അവര്‍ക്ക് ഒരു തരത്തിലുള്ള ധാര്‍മികാവകാശവും ഇല്ലെന്നും അദ്ദേഹം പറഞ്ഞു.


Also read താനും ദിലീപും നിരപരാധികളെന്ന് നാദിര്‍ഷാ; ചോദ്യം ചെയ്യല്‍ അവസാനിച്ചു


കേരളാ സംഗീത നാടക അക്കാദമി ചെയര്‍പേഴ്‌സണ്‍ സ്ഥാനത്ത് നിന്ന് കെ.പി.എ.സി ലളിതയെ കേരള സര്‍ക്കാര്‍ പുറത്താക്കണമെന്നും അദ്ദേഹം പറഞ്ഞു. ലളിതയുടെ ഈ പ്രവര്‍ത്തിക്കെതിരെ നാടക രംഗത്ത് നിന്ന് ശക്തമായ പ്രതികരണം ഉണ്ടാവണമെന്നും ദീപന്‍ ശിവരാമന്‍ ഫേസ്ബുക്കിലൂടെ പറഞ്ഞു.