എഡിറ്റര്‍
എഡിറ്റര്‍
നിര്‍വാഹക സമിതിയില്‍ സമര്‍പ്പിച്ച ലിസ്റ്റില്‍ മാറ്റം വരുത്തില്ല : കെ.പി.സി.സി
എഡിറ്റര്‍
Friday 29th November 2013 10:33am

kpcc

തിരുവനന്തപുരം: നിര്‍വാഹക സമിതിയിലേക്കായി സമര്‍പ്പിച്ച ജംബോ ഭാരവാഹി പട്ടികയില്‍ മാറ്റം വരുത്താനാവില്ലെന്ന് കെ.പി.സി.സി.

തിരുത്തി സമര്‍പ്പിച്ച ലിസ്റ്റില്‍ മാറ്റം വരുത്തില്ല. രണ്ടാമത്തെ ലിസ്റ്റില്‍ സമര്‍പ്പിച്ചവരെല്ലാം പാര്‍ട്ടിയുടെ പ്രധാനപ്പെട്ട നേതാക്കളാണ്.

സംഘടനയുടെ പ്രവര്‍ത്തനത്തെ ലിസ്റ്റ് തള്ളുന്നത് ബാധിക്കും. സംസ്ഥാനത്തെ സംഘടനയുടെ സാഹചര്യം കണക്കിലെടുത്ത് ലിസ്റ്റ് അംഗീകരിക്കണമെന്നും കെ.പി.സി.സി ആവശ്യപ്പെട്ടു.

190 ല്‍പരം പേരെ ഉള്‍പ്പെടുത്തിയാണ് കെ.പി.സി.സി നേതൃത്വം പട്ടിക സമര്‍പ്പിച്ചിരുന്നത്.

നവംബര്‍ ആദ്യവാരമാണ് പട്ടിക കെ.പി.സി.സി ജനറല്‍ സെക്രട്ടറിമാരായ തമ്പാനൂര്‍ രവി, ശൂരനാട് രാജശേഖരന്‍ എന്നിവര്‍ കേരളത്തിന്റെ ചുമതലയുളള എ.ഐ.സി.സി സെക്രട്ടറി മുകുള്‍ വാസ്‌നിക്കിന് പട്ടിക കൈമാറിയത്.

എന്നാല്‍ ഭാരവാഹികളുടെ എണ്ണം കൂടുതലായതിനാല്‍ പട്ടിക പുനപ്പരിശോധിക്കാന്‍ എ.ഐ.സി.സി നേതൃത്വം ആവശ്യപ്പെടുകയായിരുന്നു.

എന്നാല്‍ ചില സാങ്കേതിക കാരണം പറഞ്ഞ് പട്ടിക തള്ളരുതെന്നും പട്ടിക ചുരുക്കുന്നത് കേരളത്തിലെ സംഘടനാ പ്രവര്‍ത്തനത്തെ ബാധിക്കുമെന്നും കെ.പി.സി.സി നേതൃത്വം ഹൈക്കമാന്‍ഡിനെ അറിയിക്കുകയായിരുന്നു.

രാഹുല്‍ ഗാന്ധിയെ നേരില്‍ കണ്ട് പട്ടികയുടെ കാര്യം ചര്‍ച്ച ചെയ്യാനാണ് കെ.പി.സി.സി നേതൃത്വത്തിന്റെ തീരുമാനം.

Advertisement