ന്യൂദല്‍ഹി: കെ.പി.സി.സി പുനഃസംഘടന അടുത്തയാഴ്ച പൂര്‍ത്തിയാകും. പുനഃസംഘടന സംബന്ധിച്ച ചര്‍ച്ചകള്‍ക്കായി കെ.പി.സി.സി പ്രസിഡന്റ് രമേശ് ചെന്നിത്തലയും മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും അടുത്തയാഴ്ച ദല്‍ഹിയിലെത്തും.

Ads By Google

അതിനുശേഷം പുതിയ ഭാരവാഹികളെ പ്രഖ്യാപിക്കും. കൊച്ചി മെട്രോ സംബന്ധിച്ച ചര്‍ച്ചകള്‍ക്കായി തിങ്കളാഴ്ച ദല്‍ഹിയിലെത്തിയ മുഖ്യമന്ത്രി കേരളത്തിന്റെ ചുമതലയുള്ള എ.ഐ.സി.സി ജനറല്‍ സെക്രട്ടറി മധുസൂദനന്‍ മിസ്ത്രിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.

പുനഃസംഘടന സംബന്ധിച്ച്  മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ചര്‍ച്ച നടത്തിയെന്ന്  എ.ഐ.സി.സി ജനറല്‍ സെക്രട്ടറി മധുസൂദന്‍ മിസ്ത്രി പറഞ്ഞു.   അതേസമയം രമേശ് ചെന്നിത്തല പ്രസിഡന്റ് സ്ഥാനം ഒഴിയണമെന്ന പി.സി. ചാക്കോയുടെ പ്രസ്താവനയോട് അദ്ദേഹം പ്രതികരിച്ചില്ല.