എഡിറ്റര്‍
എഡിറ്റര്‍
കെ.പി.സി.സി പ്രസിഡന്റ് ഐ ഗ്രൂപ്പില്‍ നിന്നു തന്നെയുണ്ടാവും: കെ.സുധാകരന്‍
എഡിറ്റര്‍
Sunday 5th January 2014 2:43pm

K.SUDHAKARAN

കൊച്ചി: കെ.പി.സി.സി പ്രസിഡന്റ് ഐ ഗ്രൂപ്പില്‍ നിന്നു തന്നെയുണ്ടാവുമെന്ന് കെ.സുധാകരന്‍ എം.പി.

കെ.പി.സി.സി പ്രസിഡന്റിനെ ഐ ഗ്രൂപ്പിനു തന്നെ വേണമെന്ന തീരുമാനം ഗ്രൂപ്പിനകത്ത് ഉയര്‍ന്നിട്ടുണ്ട്.

തല്‍ സ്ഥാനത്തേക്ക് യോഗ്യരായ നിരവധി പേരുണ്ട്. ആ സ്ഥാനത്തേക്ക് യോഗ്യനല്ലെന്ന് താന്‍ പറഞ്ഞിട്ടില്ല. രമേശ് ആഭ്യന്തര മന്ത്രിയായത് നന്നായി.

ഭരണവൈകല്യങ്ങള്‍ ദുരീകരിക്കാന്‍ രമേശിന്റെ സാന്നിധ്യം പ്രവര്‍ത്തകര്‍ സ്വാഗതം ചെയ്തു. അദ്ദേഹം നല്ല മുഖ്യമന്ത്രിയാണോ എന്നത് കാലം തെളിയിക്കും.

താനിതു വരെ സ്ഥാനമാനങ്ങള്‍ ചോദിച്ചിട്ടില്ല. സ്വയം സ്ഥാനാര്‍ത്ഥിയായി രംഗപ്രവേശം ചെയ്തിട്ടുമില്ല. സംസ്ഥാന രാഷ്ട്രീയത്തില്‍ വരാനാണ് തനിക്ക് താത്പര്യം.

ഇപ്പോള്‍ തിരുവഞ്ചൂരിനെതിരെ നടക്കുന്ന യുദ്ധം രാഷ്ട്രീയമായാണ്- സുധാകരന്‍ എം.പി പറഞ്ഞു.

സി.പി.ഐ.എമ്മിനെതിരെ ഷുക്കൂര്‍ വധക്കേസും ടി.പി കേസും വേണ്ട രീതിയില്‍ ഉപയോഗിക്കാന്‍ കഴിഞ്ഞില്ലെന്നും സി.പി.ഐ.എമ്മിനെ തകര്‍ക്കാന്‍ തങ്ങള്‍ ചോരയും നീരുമൊഴുക്കിയതാണെന്നും സുധാകരന്‍ പറഞ്ഞു.

റിപ്പോര്‍ട്ടര്‍ ടിവിയുടെ മീറ്റ ദ എഡിറ്റേഴ്‌സ് എന്ന പരിപാടിയില്‍ സംസാരിക്കുകയായിരുന്നു സുധാകരന്‍ എം.പി.

മന്ത്രിസഭാ പുനസംഘടനയ്ക്കു മുമ്പു തന്നെ തിരുവഞ്ചൂര്‍ രാധാകൃഷ്ണനെതിരെ ആരോപണവുമായി സുധാകരന്‍ രംഗത്തുണ്ടായിരുന്നു.

പുനസംഘടനയ്ക്കു ശേഷം കെ.പി.സി.സി പ്രസിഡന്റ് സ്ഥാനത്തേക്ക് നിരവധി നേതാക്കന്മാരുടെ പേരുകള്‍ ഉയര്‍ന്നു കേള്‍ക്കുകയും ഗ്രൂപ്പുകള്‍ തമ്മില്‍ അഭിപ്രായ വ്യത്യാസങ്ങള്‍ നിലനില്‍ക്കുകയും ചെയ്യുന്ന സാഹചര്യത്തിലാണ് സുധാകരന്‍ ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയിരിക്കുന്നത്.

Advertisement