എഡിറ്റര്‍
എഡിറ്റര്‍
പുതിയ കെ.പി.സി.സി പ്രസിഡണ്ടിനെ ഉടന്‍ നിയമിക്കണമെന്ന് ചെന്നിത്തല
എഡിറ്റര്‍
Thursday 2nd January 2014 3:17pm

chennithala3

തിരുവനന്തപുരം: പുതിയ കെ.പി.സി.സി പ്രസിഡണ്ടിനെ ഉടന്‍ നിയമിക്കണമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. കെ.പി.സി.സി പ്രസിഡണ്ട് സ്ഥാനം ഒഴിയാനുള്ള സന്നദ്ധത അദ്ദേഹം കോണ്‍ഗ്രസ് ഹൈക്കമാന്റിനെ അറിയിച്ചു.

ഇതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ ഉടന്‍ ഉണ്ടാകാനാണ് സാധ്യത. പുതിയ കെ.പി.സി.സി പ്രസിഡണ്ടിനെ തിരഞ്ഞെടുക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ ചര്‍ച്ച നടത്താന്‍ മുഖ്യമന്ത്രിയടക്കമുള്ള നേതാക്കള്‍ അടുത്ത ദിവസം ദല്‍ഹിക്ക് പോകും.

നിയമസഭാ സ്പീക്കര്‍ ജി.കാര്‍ത്തികേയനാണ് കെ.പി.സി.സി പ്രസിഡണ്ട് സ്ഥാനത്തേക്ക് ഏറ്റവും സാധ്യത കല്‍പ്പിക്കുന്ന നേതാവ്.

അതേസമയം കെ.പി.സി.സി അധ്യക്ഷസ്ഥാനത്തിന് ഇക്കുറി മലബാര്‍ പ്രാതിനിധ്യം നല്‍കണമെന്ന ആവശ്യവുമായി കേന്ദ്രമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രന്‍ രംഗത്തെത്തിയിരുന്നു.

Advertisement