എഡിറ്റര്‍
എഡിറ്റര്‍
കെ.പി.സി.സി പ്രസിഡന്റ്: ഒമ്പതിനു ശേഷം തീരുമാനം
എഡിറ്റര്‍
Sunday 5th January 2014 1:01pm

chennithala-and-oommen

തിരുവനന്തപുരം: പുതിയ കെ.പി.സി.സി പ്രസിഡന്റിനെ  ഒമ്പതിനു ശേഷം തീരുമാനിക്കുമെന്ന് കോണ്‍ഗ്രസ് നേതൃത്വം അറിയിച്ചു.

ഒമ്പതിന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയും കോണ്‍ഗ്രസ് അദ്ധ്യക്ഷ സോണിയാഗാന്ധിയുമായി കൂടിക്കാഴ്ച നടത്തും.

കെ.പി.സി.സി പ്രസിഡന്റ് സ്ഥാനത്തേക്ക് പല പേരുകളും ഉയര്‍ന്നു വന്ന സാഹചര്യത്തില്‍ ഇക്കാര്യത്തില്‍ ഒരു ധാരണയിലെത്താന്‍ സോണിയാഗാന്ധിയുമായി ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലയും ചര്‍ച്ച നടത്തുമെന്നാണ് സൂചന.

മന്ത്രിസഭാ പുനസംഘടനയുടെ ഭാഗമായി ആഭ്യന്തര വകുപ്പ് രമേശ് ചെന്നിത്തല ഏറ്റെടുത്തതോടെയാണ്  കെ.പി.സി.സി പ്രസിഡന്റ് സ്ഥാനം ഒഴിഞ്ഞത്.

നിയമസഭാ സ്പീക്കര്‍ ജി.കാര്‍ത്തികേയന്‍, വി.എം സുധീരന്‍, വി.ഡി സതീശന്‍, മുല്ലപ്പള്ളി രാമചന്ദ്രന്‍ എന്നിവരുടെ പേരുകളാണ് നിലവില്‍ പരിഗണനയിലുള്ളത്.

വി.എം സുധീരനെ കെ.പി.സി.സി പ്രസിഡന്റാക്കണമെന്നാവശ്യപ്പെട്ട് ടി.എന്‍ പ്രതാപന്‍ എം.എല്‍.എ സോണിയാ ഗാന്ധിക്ക് കത്തും നല്‍കിയിരുന്നു.

Advertisement