എഡിറ്റര്‍
എഡിറ്റര്‍
കെ.പി.സി.സി യോഗത്തില്‍ സര്‍ക്കാറിന് രൂക്ഷവിമര്‍ശനം
എഡിറ്റര്‍
Wednesday 13th February 2013 8:41am

തിരുവന്തപുരം: കെ.പിസിസി ഭാരവാഹികളുടേയും മന്ത്രിമാരുടേയും യോഗത്തില്‍ യു.ഡി.എഫ് സര്‍ക്കാറിന് വിമര്‍ശനം. മന്ത്രിമാര്‍ സ്വന്തം നിലക്കാണ് പ്രവര്‍ത്തിക്കുന്നത്. പാര്‍ട്ടി അണികളുമായി മന്ത്രിമാര്‍ക്ക് യാതൊരു ബന്ധവുമില്ല. ഘടകകക്ഷി മന്ത്രിമാര്‍ക്ക് വലിയ അഹങ്കാരമാണെന്നും യോഗത്തില്‍ ഭാരവാഹികള്‍ കുറ്റപ്പെടുത്തി.

Ads By Google

സര്‍ക്കാര്‍ നയപരമായ തീരുമാനങ്ങള്‍ എടുക്കുമ്പോള്‍ അത് പാര്‍ട്ടി അറിയുന്നില്ല. മന്ത്രിമാര്‍ ജില്ലകളില്‍ എത്തുമ്പോള്‍ ജില്ലാ നേതൃത്വം പോലും അറിയുന്നില്ലെന്നും യോഗത്തില്‍ വിമര്‍ശനമുയര്‍ന്നു.

സര്‍ക്കാരിന് കുറവുകളുണ്ടെന്ന്  യോഗത്തില്‍ സംസാരിച്ച മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി  സമ്മതിച്ചു. എല്ലാ വിമര്‍ശനങ്ങളും പരിഹരിച്ച് കുറ്റമറ്റ രീതിയില്‍ മുന്നോട്ട് പോകും. ഭരണവും പാര്‍ട്ടിയുമായി ഏകോപനമുണ്ടാക്കാന്‍ എല്ലാമാസവും   കെ.പി.സി.സി ഭാരവാഹികളുടെ യോഗം ചേരുമ്പോള്‍ മന്ത്രിമാരെയും ഉള്‍പ്പെടുത്താനും യോഗത്തില്‍ തീരുമാനമായി.

രണ്ട് വര്‍ഷം പിന്നിട്ട സര്‍ക്കാറിന്റെ ഇത് വരെയുള്ള ഭരണം വിലയിരുത്താനാണ് കെ.പി.സി.സി യോഗം തിരുവന്തപുരത്ത് ചേര്‍ന്നത്. കെ.പി.സി.സി ഭാരവാഹികള്‍ക്ക് പുറമേ ജില്ലാ ഭാരവാഹികളും യോഗത്തില്‍ പങ്കെടുത്തിരുന്നു.

Advertisement