കോഴിക്കോട്:  യു.ഡി.എഫിന്റെ ഭരണസംവിധാനത്തില്‍ പാളിച്ചകളുണ്ടെന്ന് ലീഗ് ജനറല്‍ സെക്രട്ടറി കെ. പി. എ. മജീദ്. മുന്നണിയിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കാനാവുന്നില്ലെന്നും യു.ഡി.എഫ് തീരുമാനങ്ങള്‍ ചില പാര്‍ട്ടികള്‍ ഘടക കക്ഷികളിലേക്ക് കൈമാറുന്നില്ലെന്നും മജീദ് പറഞ്ഞു.

Ads By Google

ലീഗിനെ വിമര്‍ശിച്ച് പലതും സ്വന്തമാക്കാന്‍ സവര്‍ണലോബി ശ്രമിക്കുന്നുണ്ട്. അനര്‍ഹമായി ചിലതൊക്കെ നേടിയെടുക്കാന്‍ ശ്രമിക്കുന്നതായി ഇവര്‍ വരുത്തിതീര്‍ക്കുകയാണെന്നും മജീദ്  പറഞ്ഞു.

Subscribe Us:

ലീഗിനെതിരെ ചില കോണ്‍ഗ്രസ് നേതാക്കള്‍ ഗൂഢാലോചന നടത്തുന്നുണ്ട്. അവര്‍ ബോധപൂര്‍വം ലീഗിനെ ആക്രമിക്കുകയാണ്. എന്നാല്‍ അവരെ അതില്‍ നിന്ന് തിരുത്താന്‍ യു.ഡി.എഫ് തയ്യാറാകുന്നില്ലെന്നും മജീദ് കുറ്റപ്പെടുത്തി.
.
കേരള കോണ്‍ഗ്രസ്(ബി) നേതാവ് ആര്‍. ബാലകൃഷ്ണപിള്ളയെ യു.ഡി.എഫ് അകറ്റി നിര്‍ത്തുന്നത് ശരിയല്ലെന്നും കെ.പി.എ. മജീദ് പറഞ്ഞു.  ബാലകൃഷ്ണപിള്ളയും മകനും തമ്മിലുള്ള പ്രശ്‌നങ്ങള്‍ യു.ഡി.എഫ് തീര്‍ക്കണം.

യു.ഡി.എഫ് സംവിധാനം ഉണ്ടാക്കുന്നതില്‍ പ്രമുഖ പങ്കു വഹിച്ച ആളാണ് പിള്ള. പിള്ള ഉന്നയിക്കുന്ന കാര്യങ്ങള്‍ ശരിയാണെന്നും പിള്ളയെ കോണ്‍ഗ്രസ് പരിഗണിക്കണമെന്നും മജീദ് പറഞ്ഞു.