തിരുവനന്തപുരം: ഈ വര്‍ഷത്തെ ബഹദൂര്‍ പുരസ്‌കാരത്തിന് കെ.പി.എസി.ലളിത അര്‍ഹയായി.

കെ.പി.എസി യുടെ നാടകങ്ങളിലൂടെ കലാരംഗത്ത് സജീവമായ മഹേശ്വരിയമ്മ എന്ന കെ.പി.എസി.ലളിത തോപ്പില്‍ ഭാസിയുടെ കൂട്ടുകുടുംബത്തിലൂടെയാണ് ചലച്ചിത്രരംഗത്തെത്തുന്നത്.

ഇതുവരെയുള്ള അഭിനയജീവിതത്തിനിടെ രണ്ടുതവണ ദേശീയപുരസ്‌കാരവും നാലു തവണ സംസ്ഥാന അവാര്‍ഡും 2009 ലെ തോപ്പില്‍ഭാസി പ്രതിഭാ അവാര്‍ഡും ലളിതയ്ക്ക് ലഭിച്ചിട്ടുണ്ട്.