എഡിറ്റര്‍
എഡിറ്റര്‍
ഗാഡ്ഗില്‍ റിപ്പോര്‍ട്ട് നടപ്പാക്കിയാല്‍ തലസ്ഥാന വികസനം പോലും നടക്കില്ല: മുരളീധരന്‍
എഡിറ്റര്‍
Wednesday 20th November 2013 12:51pm

muraleedharan2

തിരുവനന്തപുരം: ഗാഡ്ഗില്‍ റിപ്പോര്‍ട്ട് പൂര്‍ണമായും തള്ളിക്കളയണമെന്ന് കെ. മുരളീധരന്‍ എം.എല്‍.എ. റിപ്പോര്‍ട്ട് നടപ്പാക്കിയാല്‍ തലസ്ഥാന വികസനം പോലും നടക്കില്ലെന്നും മുരളീധരന്‍ പറഞ്ഞു.

റിപ്പോര്‍ട്ട് പ്രത്യക്ഷമായി ബാധിക്കുന്ന 163 വില്ലേജുകളിലെ ജനപ്രതിനിധികളെയും കര്‍ഷകപ്രതിനിധികളെയും സംഘടനകളെയും വിളിച്ചുകൂട്ടി പ്രശ്‌നങ്ങള്‍ ചര്‍ച്ചചെയ്ത് സമവായമുണ്ടാക്കണം.

കുടിയേറ്റകര്‍ഷകരെ ബാധിക്കുന്ന നിരവധി പ്രശ്‌നങ്ങള്‍ റിപ്പോര്‍ട്ടിലുണ്ട്. കേരളത്തില്‍ അഞ്ചാമതൊരു വിമാനത്താവളത്തിന്റെ ആവശ്യമില്ലെന്നും മുരളീധരന്‍ പറഞ്ഞു.

ആറന്‍മുള വിമാനത്താവളം വരുന്നത് കരിപ്പൂര്‍, തിരുവനന്തപുരം വിമാനത്താവളങ്ങളുടെ വികസനത്തെ ബാധിക്കും. പരിസ്ഥിതി അനുമതി ലഭിച്ചതുകൊണ്ട് മാത്രം കാര്യമില്ല. ഈ പദ്ധതി സര്‍ക്കാര്‍ ഉപേക്ഷിക്കണമെന്നാണ് തന്റെ അഭ്യര്‍ത്ഥന.

നെടുമ്പാശ്ശേരി വിമാനത്താവളത്തിന് കെ.കരുണാകരന്റെ പേരിടണമെന്ന ഏറെക്കാലത്തെ ആവശ്യം പരിഗണിക്കണം. അതിനുള്ള സാങ്കേതിക തടസ്സം ഉണ്ടെങ്കില്‍ പരിഹരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Advertisement