തിരുവനന്തപുരം: ടി.എന്‍ പ്രതാപന്‍ എം.എല്‍.എയെ ജാതി പറഞ്ഞ് അധിക്ഷേപിച്ച ചീഫ് വിപ്പ് പി.സി ജോര്‍ജിന്റെ നടപടിയ്‌ക്കെതിരെ എം.എല്‍.എ  കെ. മുരളീധരനും രംഗത്ത്. ചീഫ് വിപ്പ് പി.സി.ജോര്‍ജ് സെല്‍ഫ് ഗോളടിക്കുന്നത് നിര്‍ത്തണമെന്ന് കെ.മുരളീധരന്‍  ആവശ്യപ്പെട്ടു. ജോര്‍ജിന്റെ പ്രസ്താവനകള്‍ പലതും യു.ഡി.എഫില്‍ വിള്ളലുണ്ടാക്കുന്നവയാണെന്നും മുരളീധരന്‍ അഭിപ്രായപ്പെട്ടു.

Ads By Google

പി.സി ജോര്‍ജിന്റെ പ്രസ്താവനയ്‌ക്കെതിരെ കടുത്ത വിമര്‍ശനമാണ് കോണ്‍ഗ്രസില്‍ ഉയരുന്നത്. കോണ്‍ഗ്രസ് എം.എല്‍.എമാരായ വി.ഡി സതീശന്‍, വി.ടി ബല്‍റാം, ഹൈബി ഈഡന്‍, കെ.എം ഷാജി തുടങ്ങിയവര്‍ ഇതിനകം തന്നെ ജോര്‍ജിനെതിരെ രംഗത്തെത്തിയിരുന്നു.

Subscribe Us:

അതേസമയം, പി.സി ജോര്‍ജിന്റെ പ്രസ്താവനകളോട് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും കെ.പി.സി.സി പ്രസിഡന്റ് രമേശ് ചെന്നിത്തലയും പ്രതികരിക്കാത്തത് കോണ്‍ഗ്രസില്‍ അമര്‍ഷത്തിനിടയാക്കിയിട്ടുണ്ട്. ഉമ്മന്‍ചാണ്ടിയുടെയും ചെന്നിത്തലയുടെയും പ്രതികരമാണ് പി.സി ജോര്‍ജിന്റെ പ്രസ്താവനയെക്കാള്‍ തങ്ങളെ വേദനിപ്പിച്ചതെന്ന് വി.ഡി സതീശന്‍ കഴിഞ്ഞദിവസം പരസ്യമായി പറയുകയും ചെയ്തിരുന്നു.

 ടി.എന്‍ പ്രതാപന്റെ കത്തിന്റെ പൂര്‍ണരൂപം വായിക്കാം