Categories

മുരളിയെ ഹൈക്കമാന്റിന് വിടണമെന്ന് കരുണാകരന്‍

തിരുവനന്തപുരം: കെ. മുരളീധരന്റെ കോണ്‍ഗ്രസ് പുന:പ്രവേശനം സംബന്ധിച്ച തീരുമാനം ഹൈക്കമാന്‍ഡിന് വിടണമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ. കരുണാകരന്‍ ആവശ്യപ്പെട്ടു. വിഷയം ചര്‍ച്ച ചെയ്യാനായി തിരുവനന്തപുരത്ത് വിളിച്ച് ചേര്‍ത്ത കെ.പി.സി.സി. നിര്‍വാഹക സമിതി യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സംഘടനാ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച സാഹചര്യത്തില്‍ തീരുമാനം കെ പി സി സി.ക്ക് കൈക്കൊള്ളാനാകില്ലെന്ന് കെ കരുണാകരന്‍ വാദിച്ചു.മുരളീധരന്റെ മടങ്ങിവരവിന് അനുകൂലമായ തീരുമാനമെടുക്കാന്‍ അംഗങ്ങളോട് അഭ്യര്‍ഥിച്ചാണ് അദ്ദേഹം മടങ്ങിയത്.

മുരളിയെ തിരിച്ചെടുക്കേണ്ടന്ന അഭിപ്രായത്തിനാണ് നിര്‍വ്വാഹക സമിതിയില്‍ മൃഗീയ ഭൂരിപക്ഷമെന്നതിനാലാണ് കെ. മുരളീധരന്റെ കോണ്‍ഗ്രസ് പുന:പ്രവേശനം സംബന്ധിച്ച തീരുമാനം ഹൈക്കമാന്‍ഡിന് വിടണമെന്ന് കരുണാകരന്‍ ആവശ്യപ്പെട്ടത്. കെ പി സി സി നിര്‍വാഹകസമിതി യോഗം തിരുവനന്തപുരത്ത് തുടരുകയാണ്. മുരളിധരനെ എതിര്‍ത്തും അനുകൂലിച്ചും വന്‍ഭിന്നതയാണ് യോഗത്തില്‍ രൂപപ്പെട്ടത്. യോഗത്തിനു മുന്നോടിയായി കേന്ദ്ര സഹമന്ത്രി കെ വി തോമസ് കെ കരുണാകരനുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.