Categories

മുരളീധരന്‍ മത്സരിക്കണമെന്ന് ആവശ്യം

കോഴിക്കോട്: കെ.മുരളീധരന്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കണമെന്ന് ആവശ്യം. കോഴിക്കോട് ചേര്‍ന്ന കെ.പി.സി.സി എക്‌സിക്യുട്ടീവ് യോഗത്തില്‍ കോഴിക്കോടുള്ള അംഗങ്ങളാണ് ഈ ആവശ്യം ഉന്നയിച്ചത്.

അതേസമയം തൊടുപുഴ സീറ്റ് മാണി ഗ്രൂപ്പിന് വിട്ടുകൊടുക്കില്ലെന്ന് ഇടുക്കി ഡിസിസി യോഗത്തില്‍ അറിയിച്ചു. ഇക്കാര്യത്തില്‍ മാണി ഗ്രൂപ്പുമായി ഉഭയകക്ഷി ചര്‍ച്ച വേണ്ടെന്നും ഡി.സി.സി അറിയിച്ചു.

തൊടുപുഴയില്‍ പി.ജെ ജോസഫ് സ്ഥാനാര്‍ത്ഥിയാകുമെന്ന കെ.എം മാണിയുടെ പ്രസ്താവന വിവാദമായിരുന്നു. എന്നാല്‍ തന്റെ നിലപാടില്‍ ഉറച്ചുനില്‍ക്കുമെന്ന് മാണിയും വ്യക്തമാക്കിയിരുന്നു. ഇടുക്കി ഡിസിസിയും മാണിഗ്രൂപ്പും ഒരേപോലെ തൊടുപുഴ സീറ്റിനുവേണ്ടി മുന്നോട്ട് വന്നത് കോണ്‍ഗ്രസിനെ സമ്മര്‍ദ്ദത്തിലാക്കിയിരിക്കുകയാണ്.

അതേ സമയം, നിയമസഭാ തെരഞ്ഞെടുപ്പില്‍ യുവാക്കള്‍ക്ക് അര്‍ഹമായ പ്രാതിനിധ്യം നല്‍കുമെന്ന് കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തല പറഞ്ഞു. കോഴിക്കോട് കെപിസിസി എക്‌സിക്യൂട്ടീവ് യോഗത്തില്‍ ആമുഖപ്രസംഗത്തില്‍ സംസാരിക്കുകയായിരുന്നു ചെന്നിത്തല. എന്നാല്‍ സീറ്റ് സംബന്ധിച്ച് യൂത്ത് കോണ്‍ഗ്രസും വനിതാസംഘടനകളും മറ്റും പ്രമേയം അവതരിപ്പിക്കുകയും മാധ്യമങ്ങളില്‍ ചര്‍ച്ചയാകുകയും ചെയ്യുന്നത് പാര്‍ട്ടിക്ക് ദോഷം ചെയ്യുമെന്നും

എല്‍.ഡി.എഫ് തന്ത്രങ്ങളെ കരുതിയിരിക്കുക: ചെന്നിത്തല

തിരുവനന്തപുരം: തിരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫ് എല്ലാ അടവുകളും പുറത്തെടുത്ത് പടപൊരുതുമെന്ന് കെ.പി.സി.സി പ്രസിഡന്റ് രമേശ് ചെന്നിത്തല. ഇത് മറികടക്കാന്‍ യു.ഡി.എഫ് പ്രവര്‍ത്തകര്‍ കഠിനാധ്വാനം ചെയ്യണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കെ.പി.സി.സി നിര്‍വാഹക സമിതിയിലാണ് ചെന്നിത്തല ഇക്കാര്യം അറിയിച്ചത്.

ഡിസിസികള്‍ സാധ്യതാ സ്ഥാനാര്‍ത്ഥി പട്ടിക ഉടന്‍ത തയ്യാറാക്കണം. പട്ടികയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കണം. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട കൂടുതല്‍ കാര്യങ്ങള്‍ തീരുമാനിക്കുന്നതിനായി 12ാം തീയ്യതി കെ.പി.സി.സി തെരഞ്ഞെടുപ്പ് സമിതി തിരുവനന്തപുരത്ത് യോഗം ചേരുമെന്നും അദ്ദേഹം അറിയിച്ചു.

യു.ഡി.എഫ് നേതാക്കള്‍ക്കെതിരെ പഴയ കേസുകള്‍ കുത്തിപ്പൊക്കാനാണ് എല്‍.ഡി.എഫ് നേതാക്കളുടെ ശ്രമിക്കുന്നത്. പോഷകസംഘടനകളുടെ നേതാക്കള്‍ സ്ഥാനാര്‍ത്ഥിത്വം ആഗ്രഹിച്ച് മാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെടരുതെന്നും ചെന്നത്തല മുന്നറിയിപ്പ് നല്‍കി.

One Response to “മുരളീധരന്‍ മത്സരിക്കണമെന്ന് ആവശ്യം”

  1. manimala babu

    ഒട്ടകത്തിനു തലചയിക്കാന്‍ ഇടം കൊടുത്ത കഥ ഓര്‍ക്കുന്നത് ഈ അവസരത്തില്‍ നന്നായിരിക്കും.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.

താജ്മഹല്‍ ആയുധമാക്കി രാജ്യത്തെ വര്‍ഗീയമായി വിഭജിക്കാനാണ് സംഘപരിവാര്‍ നീക്കം;നൂറ്റാണ്ടുകളായി വിസ്മയിപ്പിച്ചുകൊണ്ടിരിക്കുന്ന താജ്മഹല്‍ തന്നെ അജണ്ടക്ക് ഇരയാകുന്നത് ദുരന്തമാണെന്നും തോമസ് ഐസക്ക്

തിരുവനന്തപുരം: അടുത്ത പാര്‍ലമെന്റ് തിരഞ്ഞെടുപ്പിന് മുമ്പ് താജ്മഹല്‍ മുന്‍ നിര്‍ത്തി രാജ്യത്തെ വര്‍ഗ്ഗീയമായി വിഭജിക്കാനാണെന്ന് സംഘപരിവാര്‍ സംഘടനകളുടെ നീക്കമെന്ന് സംശയിക്കേണ്ടിയിരിക്കുന്നെന്ന് ധനമന്ത്രി ഡോ: തോമസ് ഐസക്ക്.ബാബറി മസ്ജിദ് തകര്‍ത്തത് ഒരു ദീര്‍ഘകാല പദ്ധതിയുടെ തുടക്കമായിരുന്നു എന്നും. ദേശവിദേശങ്ങളിലെ നാനാജാതിമതസ്ഥരായ സഞ്ചാരപ്രേമികളും സൌന്ദര്യാരാധ