തിരുവനന്തപുരം: കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാരിന്റെ മദ്യ നയത്തെ വിമര്‍ശിച്ച് കെ. മുരളീധരന്‍ എം.എല്‍.എ. മുന്‍ മന്ത്രിയും ആര്‍.എസ്.പി നേതാവുമായ ഷിബു ബേബി ജോണിന്റെ നിലപാടിന് പിന്നാലെയാണ് നിലാപട് വ്യക്തമാക്കി മറ്റൊരു യു.ഡി.എഫേ നേതാവ് കൂടി രംഗത്ത് വരുന്നത്.


Also read ‘വസ്ത്രത്തിന് ഇറക്കം പോരാ’; നടി അമലാ പോളിന് നേരെ സദാചാര വാദികളുടെ അക്രമം

Subscribe Us:

‘ആര്‍.എസ്.പി നേതാവ് ഷിബു ബേബി ജോണിന്റെ നിലപാടിനോട് വ്യക്തിപരമായി താന്‍ യോജിക്കുകയാണ്. പഴയതിനെ പറ്റി ഇനി ചര്‍ച്ച ചെയ്യേണ്ട എല്‍.ഡി.എഫ് മദ്യ നയത്തിനെതിരെ ഇനി ഏത് തരത്തിലുള്ള സമരമാണ് നടത്തേണ്ടതെന്നാണ് ആലോചിക്കേണ്ടത്’ കെ.മുരളീധരന്‍ പറഞ്ഞു.


Dont miss ബാലുശേരിയില്‍ സി.പി.ഐ.എം പ്രതിഷേധ പ്രകടനത്തിനു നേരെ നടന്നത് ഏകപക്ഷീയ അക്രമം; പ്രകടനം കടന്നു പേകവേ ആര്‍.എസ്.എസ് കല്ലെറിയുന്ന വീഡിയോ പുറത്ത്


ഇന്നലെ യു.ഡി.എഫിന്റെ മദ്യ നയം അപക്വമായിരുന്നുവെന്നും ഭരണ തുടര്‍ച്ചയ്ക്ക് ഇത് തടസമായെന്നുമായെന്നുമായിരുന്നു ഷിബു ബേബി ജോണ്‍ തന്റെ ഫെയിസ്ബുക്ക് പോസ്റ്റില്‍ കുറിച്ചത്. എന്നാല്‍ ഇതിനെതിരെ ആര്‍.എസ്.പി നേതൃത്വം രംഗത്ത വരികയും ചെയ്തിരുന്നു.