k-muralidaran-rw

മലപ്പുറം: തന്നെ ഒതുക്കാന്‍ ഇപ്പോള്‍ കോണ്‍ഗ്രസിലെ ചില നേതാക്കള്‍ ഉപയോഗിക്കുന്ന ബുദ്ധി പാര്‍ട്ടി സേവനത്തിന് ചെലവഴിക്കണമെന്ന് കെ മുരളീധരന്‍. മുരളി പാര്‍ട്ടിയെയും കൊണ്ട് എങ്ങോട്ടും പോകില്ല. തെറ്റ് ഏറ്റുപറഞ്ഞിട്ടും തന്റെ തലയില്‍ ചവിട്ടാനാണ് ചിലര്‍ ശ്രമിക്കുന്നത്.

തന്റെ മടങ്ങിവരവിന്റെ സമയം മാത്രമേ ഇനി നിശ്ചയിക്കാനുള്ളൂവെന്ന വയലാര്‍ രവിയുടെ പ്രസ്താവന ഇക്കാര്യത്തില്‍ കോണ്‍ഗ്രസില്‍ അഭിപ്രായ ഐക്യമുണ്ടായെന്നതിന് തെളിവാണ്. ഒരു വാര്‍ത്താ ചനലിനോട് സംസാരിക്കവെയാണ് മുരളി ഇക്കാര്യം വ്യക്തമാക്കിയത്.