എഡിറ്റര്‍
എഡിറ്റര്‍
മജീദിന്റെ പ്രസ്താവന: മുന്നണി മാറ്റം കാണുന്നുവെന്ന് മുരളീധരന്‍
എഡിറ്റര്‍
Tuesday 26th November 2013 2:21pm

k.muraleedharan

തിരുവനന്തപുരം: തിരഞ്ഞെടുപ്പില്‍ യു.ഡി.എഫിന് കൂട്ടത്തോല്‍വിയുണ്ടാകുമെന്ന മുസ്‌ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ മജീദിന്റെ പ്രസ്താവനക്ക് കെ.മുരളീധരന്റെ മറുപടി.

മുന്നണി മാറ്റത്തിന് സാധ്യതയുണ്ടെന്ന് മുരളീധരന്‍ അഭിപ്രായപ്പെട്ടു. എല്ലാവരും ഒരുമിച്ച് നിന്നാല്‍ വിജയിക്കാനാവും. എന്നാല്‍ അപകട സാധ്യത തള്ളിക്കളയാനാവില്ല.

ആട്ടിന്‍ തോലിട്ട ചെന്നായകളെ കണ്ടാല്‍ തന്റെ സുഹൃത്ത് മജീദിന് മനസ്സിലാവുമെന്നാണ് കരുതുന്നതെന്നും മുരളീധരന്‍ പറഞ്ഞു.

ഈ രൂപത്തില്‍ പാര്‍ലമെന്റ് തെരഞ്ഞെടുപ്പിനെ നേരിട്ടാല്‍ കൂട്ടപരാജയമായിരിക്കുമെന്നത് യു.ഡി.എഫിലെ മിക്ക കക്ഷികളും, എന്തിനേറെ കോണ്‍ഗ്രസുകാര്‍ പോലും സമ്മതിക്കുന്നു എന്ന്  മജീദ് അഭിപ്രായപ്പെട്ടിരുന്നു.

വിഷയം പരിഹരിക്കാന്‍ ഇനിയും സമയമുണ്ട്. കോണ്‍ഗ്രസ് നേതൃത്വം കാര്യക്ഷമമായി ഇടപെട്ടാല്‍ യു.ഡി.എഫിലെ ഒരു കക്ഷിക്കും മറ്റൊരു മാര്‍ഗം തേടേണ്ടിവരില്ല.

ലീഗിന് മാര്‍ഗം തേടി അലയേണ്ടിവന്നിട്ടില്ല. മാര്‍ഗം ലീഗിനെ തേടിയത്തും- മജീദ് അഭിപ്രായപ്പെടുന്നു.

സി.പി.ഐ.എം നടത്തുന്ന മുസ്‌ലിം കണ്‍വെന്‍ഷനുകളും മുസ്‌ലിം സെമിനാറുകളും പോസിറ്റീവായാണ് കാണുന്നതെന്നും മജീദ് പറഞ്ഞിരുന്നു.

മാധ്യമം പത്രത്തിന് നല്‍കിയ അഭിമുഖത്തിലാണ് മജീദ് ഇക്കാര്യങ്ങള്‍ പറഞ്ഞത്.

Advertisement