കോഴിക്കോട്: കോണ്‍ഗ്രസ്സിലേക്ക് താന്‍ എന്ന് മടങ്ങിവരുമെന്ന പ്രവചനം നടത്താന്‍ ‘പോള്‍ നീരാളി’ ക്കുപോലും കഴിയില്ലെന്ന് കെ മുരളീധരന്‍. പഞ്ചായത്തു തിരഞ്ഞെടുപ്പില്‍ കടുത്ത മുരളിഎതിര്‍പ്പുള്ള സ്ഥലങ്ങളില്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയെ നിര്‍ത്തുമെന്നും ജയിച്ചുവന്നാല്‍ യു ഡി എഫിനെ പിന്തുണക്കുമെന്നും മുരളി പറഞ്ഞു.

അനുനയവുമായി എത്തുന്ന ഇടതുപക്ഷപ്രവര്‍ത്തകരോട് ജാതകപ്പൊരുത്തമില്ലെന്ന് പറഞ്ഞ് ഒഴിവാക്കണമെന്നും മുരളീധരന്‍ പ്രവര്‍ത്തകരോട് ആവശ്യപ്പെട്ടു. തദ്ദേശഭരണ തിരഞ്ഞെടുപ്പിലെ വോട്ടര്‍പ്പട്ടികയില്‍ മുഴുവന്‍ ക്രമക്കേടാണെന്നും മുരളീധരന്‍ ആരോപിച്ചു.