കോഴിക്കോട്: കോണ്‍ഗ്രസ് പാര്‍ട്ടിയിലേക്ക് മടങ്ങിപ്പോയാല്‍ അപമാനം സഹിക്കേണ് ടി വരുമെന്ന് താന്‍ നേരത്തേ കരുണാകരന് മുന്നറിയിപ്പ് നല്‍കിയിരുന്നുവെന്ന് കെ. മുരളീധരന്‍. കോണ്‍ഗ്രസില്‍ സംഘടനാ തിരഞ്ഞെടുപ്പല്ല വീതം വയ്പ്പാണ് നടക്കുന്നത്. തന്നെ മുന്നില്‍ നിര്‍ത്തി ജനങ്ങളെ പറ്റിക്കുകയാണെന്ന കരുണാകരന്റെ ആരോപണത്തിന് രമേശ് ചെന്നിത്തലയും ഉമ്മന്‍ ചാണ് ടിയും മറുപടി പറയണമെന്ന് മുരളീധരന്‍ ആവശ്യപ്പെട്ടു.

സംസ്ഥാനത്ത് നടക്കുന്ന കോണ്‍ഗ്രസ് സംഘടനാ തെരഞ്ഞെടുപ്പ് പ്രഹസനമാണെന്നും ഈ തിരഞ്ഞെടുപ്പിന്റെ ഫലം അംഗീകരിക്കില്ലെന്നും മുതിര്‍ന്ന നേതാവ് കെ.കരു­ണാ­രന്‍ പ­റ­ഞ്ഞി­രുന്നു. കോണ്‍ഗ്രസിലെ സംഘടനാ തിരഞ്ഞെടുപ്പ് നടത്തുന്നത് പാര്‍ട്ടി ഭരണഘടന പാലിക്കാ­തെ­യാണ്.

പാര്‍ട്ടിയുടെ നേതൃത്വം പിടിച്ചെടുക്കാന്‍ ചിലര്‍ ഗൂഡശ്രമം നടത്തുകയാണ്. സമവായം എന്ന പേരില്‍ ചില ചര്‍ച്ചകള്‍ മാത്രമാണ് നടക്കുന്ന­ത്. എ­ന്നെ കാ­ണാന്‍ വേ­ണ്ടി ര­മേ­ഷ് ചെ­ന്നി­ത്ത­ലയും ഉ­മ്മന്‍ ചാ­ണ്ടിയും വ­രുന്ന­ത് നാ­ട്ടു­കാ­രു­ടെ ക­ണ്ണില്‍ പൊ­ടി­യി­ടാ­നാ­ണെന്നും ക­രു­ണാ­ക­രന്‍ പ­റ­ഞ്ഞി­രുന്നു.