തിരുവനന്തപുരം: കോണ്‍ഗ്രസില്‍ യാതൊരു സ്ഥാനമാനങ്ങളും താന്‍ പ്രതീക്ഷിക്കുന്നില്ലെന്ന് കെ മുരളീധരന്‍. കോണ്‍ഗ്രസിലേക്കുള്ള തന്റെ മടങ്ങിവരവില്‍ എതിര്‍പ്പില്ലെന്ന കെ പി സി സി പ്രസിഡന്റ് രമേശ് ചെന്നിത്തലയുടെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു മുരളീധരന്‍.

തദ്ദേശഭരണതിരഞ്ഞെടുപ്പില്‍ തന്റെ പ്രവര്‍ത്തനത്തെ അംഗീകരിച്ചതില്‍ സന്തോഷമുണ്ട്. കോണ്‍ഗ്രസില്‍ യാതൊരു സ്ഥാനവും ആഗ്രഹിക്കുന്നില്ല. കോണ്‍ഗ്രസില്‍ ഒരു സാധാരണപ്രവര്‍ത്തകനായി തുടരാനാണ് ആഗ്രഹമെന്നും മുരളീധരന്‍ പറഞ്ഞു.

കെ മുരളീധരന്റെ പുനപ്രവേശത്തോട് എതിര്‍പ്പില്ലെന്ന് രമേശ് ചെന്നിത്തല നേരത്തേ വ്യക്തമാക്കിയിരുന്നു. തനിക്ക് വ്യക്തിപരമായി എതിര്‍പ്പില്ലെന്നും ഹൈക്കമാന്‍ഡാണ് ഇക്കാര്യത്തില്‍ തീരുമാനമെടുക്കേണ്ടതെന്നും ചെന്നിത്തല പറഞ്ഞു.