കൊച്ചി: നെയ്യാറ്റിന്‍കരയിലെ യു.ഡി.എഫ് സ്ഥാനാര്‍ഥി പ്രഖ്യാപനച്ചടങ്ങില്‍ പങ്കെടുക്കാതിരുന്നത് ക്ഷണിക്കാതിരുന്നതു മൂലമാണെന്ന് കെ.മുരളീധരന്‍. ഇതു സംബന്ധിച്ച്   പത്രം വായിച്ചുള്ള അറിവേയുള്ളൂവെന്നും മുരളി പറഞ്ഞു.

മുസ്‌ലിം ലീഗിന് അധികാരത്തിന്റെ മത്തു പിടിച്ചിരിക്കുകയാണെന്ന വി.എസ്.അച്യുതാനന്ദന്റെ പരാമര്‍ശത്തെ കുറിച്ചു ചോദിച്ചപ്പോള്‍ ജൂണ്‍ രണ്ടുവരെ പാര്‍ട്ടിക്കെതിരെയും മുന്നണിക്കെതിരെയും ഒന്നും പറയില്ലെന്നായിരുന്നു മുരളീധരന്റെ മറുപടി.

Subscribe Us:

കാലുമാറ്റക്കാരനായ സ്ഥാനാര്‍ഥിയെ നിര്‍ത്തിയതിലൂടെ എല്‍.ഡി.എഫിന് ശെല്‍വരാജിനെ കുറ്റം പറയാനുള്ള ധാര്‍മിക അവകാശം നഷ്ടമായെന്നും മുരളീധരന്‍ മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.

Malayalam News

Kerala News in English