തിരുവനന്തപുരം: യു.ഡി.എഫ് മന്ത്രിസഭയിലെ മന്ത്രിമാര്‍ക്കെതിരെ ആരോപണവുമായി കെ. മുരളീധരന്‍ എം.എല്‍.എ രംഗത്ത്. മുഖ്യമന്ത്രിയെപ്പോലെ കാര്യക്ഷമത മറ്റുമന്ത്രിമാര്‍ക്കില്ലെന്നാണ് മുരളീധരന്‍ പറഞ്ഞത്.

Ads By Google

മന്ത്രിസഭയിലെ അംഗങ്ങളെല്ലാം മുഖ്യമന്ത്രിയെ കണ്ട് പഠിക്കണം. മുഖ്യമന്ത്രി കാര്യങ്ങളെല്ലാം കൃത്യമായി ചെയ്യുന്നു, എല്ലാ കാര്യത്തിലും അദ്ദേഹത്തിന് ധാരണയുമുണ്ട്. എന്നാല്‍ പല മന്ത്രിമാരും അങ്ങനെയല്ല.

മുഖ്യമന്ത്രി മാത്രം നന്നായതുകൊണ്ട് കാര്യമില്ല, മന്ത്രിസഭയിലെ ഓരോരുത്തരും കാര്യക്ഷമമായി പ്രവര്‍ത്തിക്കേണ്ടതുണ്ട്. എമേര്‍ജിങ് കേരള പദ്ധതി എന്തെന്ന് പോലും അറിയാത്ത മന്ത്രിമാരുണ്ട്. എമേര്‍ജിങ് കേരളയെ കുറിച്ച് പല മന്ത്രിമാര്‍ക്കും വ്യക്തമായ ധാരണയില്ല. ഇതേക്കുറിച്ച് യു.ഡി.എഫ് എം.എല്‍.എമാര്‍ക്ക് പഠനക്ലാസ് നല്‍കണമായിരുന്നെന്നും മുരളീധരന്‍ കൂട്ടിച്ചേര്‍ത്തു.